ഭക്തയ്ക്ക് മുന്നിൽ അവതരിക്കുന്ന ഭഗവാനായി മനീഷേട്ടൻ; താരങ്ങളുടെ റീൽ വീഡിയോ വൈറലാകുന്നു..!!|saranya anand vishu special latest viral dance malayalam

saranya anand vishu special latest viral danceകുടുംബവിളക്ക് എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാരമാണ് ശരണ്യ ആനന്ദ്. വളരെ പെട്ടെന്ന് തന്നെ നെഗറ്റീവ് റോളിൽ എത്തി ആളുകൾക്കിടയിലെ പോസിറ്റീവ് ക്യാരക്ടറായി മാറുവാൻ ശരണ്യക്ക് സാധിച്ചിട്ടുണ്ട്. ആദ്യകാലത്തെ ശരണ്യ എന്ന താരത്തിന്റെ വേദിക എന്ന കഥാപാത്രം മലയാളികൾക്ക് അത്ര പ്രിയങ്കരമായിരുന്നില്ല എങ്കിലും കഥ മുന്നോട്ട് പോയപ്പോൾ വേദിയെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു.

വേദികയിലൂടെ തൻറെ കഴിവ് തെളിയിക്കുവാൻ ശരണ്യക്ക് സാധിച്ചിട്ടുണ്ട്. സിനിമയിൽ നിന്നാണ് ശരണ്യ സീരിയലിലേക്ക് കടന്നുവന്നത്. ബിഗ് സ്ക്രീനിൽ കിട്ടാത്ത അത്ര പ്രചാരവും സ്വീകാര്യതയും താരത്തിന് മിനിസ്ക്രീനിൽ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ശരണ്യ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യം തന്നെയാണ്.saranya anand vishu special latest viral dance malayalam

ഇപ്പോൾ വിഷു സ്പെഷ്യൽ ഡാൻസുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ശരണ്യ ആനന്ദ്. താരം പങ്കുവയ്ക്കുന്ന മിക്ക വീഡിയോയിലും ശരണ്യയ്ക്ക് കൂട്ടായി വീഡിയോയിൽ മനേഷും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലർമാതിൻ കാന്തൻ വസുദേവാത്മജൻ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ശരണ്യ നൃത്തം വെച്ച് എത്തിയിരിക്കുന്നത്. ഈ ഡാൻസിൽ ഒരു പ്രത്യേക തീമും താരം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭഗവാന് മുന്നിൽ ഭക്തി നിറഞ്ഞ് നിന്ന് നൃത്തം ചെയ്യുന്ന ഭക്തയുടെ മുന്നിൽ ഭഗവാൻ കൃഷ്ണൻ അവതരിക്കുന്നതാണ് തീം. കൃഷ്ണനായി എത്തുന്നത് ശരണ്യയുടെ സ്വന്തം മനീഷേട്ടനാണ്. കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് പുറമേ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും ശരണ്യയും മനേഷും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം പങ്കുവയ്ക്കുന്ന വീഡിയോകളിൽ അധികവും മനേഷിന്റെ സാന്നിധ്യവും കാണുവാൻ സാധിക്കുന്നുണ്ട്. ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് മനേഷിനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്. വേദികക്ക് കെട്ടിയ അതേ അംഗീകാരവും സ്വീകാര്യതയും ഇന്ന് മനേഷിനും കിട്ടുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.saranya anand vishu special latest viral dance

 

View this post on Instagram

 

A post shared by Saranya Anand (@saranyaanandofficial)

Rate this post