സെലക്ടർമാർ കാണുന്നില്ലേ 😳മുംബൈക്ക് കിരീടം നൽകി സർഫ്രാസ് ഹീറോയിസം

ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തി മുംബൈ സയ്യിദ് മുസ്താഖ് അലി ട്രോഫി ജേതാക്കളായി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ 3 വിക്കറ്റിനാണ് മുംബൈ ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മുംബൈ ബാറ്റർ സർഫ്രാസ് ഖാൻ അവസാന ഓവറുകളിൽ നടത്തിയ പ്രകടനമാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഇത്‌ ആദ്യമായിയാണ് മുംബൈ സയ്യിദ് മുസ്താഖ് അലി ട്രോഫി ജേതാക്കൾ ആകുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ പ്രദേശിന്റെ ടോപ് ഓർഡർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും, വാലറ്റം നടത്തിയ പ്രകടനമാണ് പൊരുതാവുന്ന ടോട്ടൽ ഹിമാചൽ പ്രദേശിന് സമ്മാനിച്ചത്. ഏകാന്ത്‌ സെൻ (37), ആകാശ് വശിഷ്ട് (25), നിഖിൽ ഗാങ്ട്ട (22) മായങ്ക് ഡാഗർ (21*) എന്നിവരാണ് ഹിമാചൽ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണർ പ്രിത്വി ഷാ (11), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (1) എന്നിവർ അതിവേഗം മടങ്ങിയത് തിരിച്ചടിയായെങ്കിലും, തുടർന്ന് ക്രീസിൽ എത്തിയ യശാവി ജയിസ്വാൾ (27), ശ്രേയസ് അയ്യർ (34) എന്നിവർ ആശ്വാസം നൽകി. ഒടുവിൽ 31 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 36* റൺസ് നേടി പുറത്താകാതെ ക്രീസിൽ തുടർന്ന് സർഫ്രാസ് ഖാൻ മുംബൈയെ വിജയത്തിലേക്ക് നയിച്ചു.

മത്സരത്തിൽ മുംബൈക്ക് വേണ്ടി മോഹിത് അവസ്തി, തനുഷ് കോട്ടിയൻ എന്നിവർ 3 വീതം വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തുകയും, ബാറ്റിംഗിൽ 5 പന്തിൽ 9* റൺസ് സ്കോർ ചെയ്ത് പുറത്താകാതെ നിൽക്കുകയും ചെയ്ത തനുഷ് കോട്ടിയനെ ആണ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത്