പുതിയ സന്തോഷം ആരാധകരുമായി പങ്കിട്ട് പ്രിയതാരം ശരണ്യ ആനന്ദ്..!!ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം മറക്കില്ല’; ഗോൾഡൻ ബസർ നേടിയ സന്തോഷത്തിൽ ശരണ്യ..!!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. ഈ പരമ്പരയിലെ നെഗറ്റീവ് റോൾ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. വേദിക എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പരമ്പരയിൽ ഒരു വില്ലൻ വേഷം ആണെങ്കിലും ജീവിതത്തിൽ നായികയാണ് ശരണ്യ. പെരുമാറ്റം കൊണ്ടും പ്രവർത്തികൊണ്ടും മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്ന വ്യക്തി.ശരണ്യ ആനന്ദന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാണ് കുടുംബവിളക്കിലെ എന്ന കഥാപാത്രം.

നിരവധി സീരിയലുകളിലും സിനിമകളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. യൂട്യൂബ് ചാനലും വ്‌ളോഗിങ്ങും ഒക്കെയായി തിരക്കിലാണ് താരം. തിരക്കുകൾക്കിടയിലും താരം തന്റെ ആരാധകരെ മറക്കാറില്ല. പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.രണ്ടുവർഷം മുൻപാണ് ശരണ്യയുടെ വിവാഹം കഴിയുന്നത്. മനേഷ് ആണ് ഭർത്താവ്. ഇരുവരുടെയും സ്നേഹവും കരുതലും രക്ഷകർക്ക് ഇടയിൽ ഒരു ചർച്ചവിഷയം തന്നെയാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സംഭവത്തെക്കുറിച്ചാണ് ശരണ്യ ആനന്ദ് തുറന്നു പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി തങ്ങളുടെ ഡാൻസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇങ്ങനെ കുറിച്ചത്.”എനിക്ക് ഓർമ്മക്കുറവ് വരാതെ ഈ സംഭവം ജീവിതത്തിൽ നിന്നും മറക്കാനാവില്ല. എന്റെ ഭർത്താവിനൊപ്പം ഉള്ള ആ മൂന്നു മിനിറ്റ് ഡാൻസ്. ഈ ഡാൻസിനായി ഞങ്ങൾ രാവും പകലും നല്ലപോലെ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും നല്ല ഊർജ്ജസ്വലരായി തന്നെ ആ ഡാൻസ് പൂർത്തിയാക്കി. ഞങ്ങൾ അത് ശരിക്കും ആസ്വദിച്ചു. കൂടാതെ ഷോയിലെ ആദ്യ ഗോൾഡൻ ബസറും ലഭിച്ചു.

ഈ സമ്മാനം ഞങ്ങളുടെ അമ്മയ്ക്ക് സമർപ്പിക്കുന്നു” കൊറിയോഗ്രാഫർക്കും ജഡ്ജിമാർക്കും മറ്റു താരങ്ങൾക്കും താരം നന്ദി പറഞ്ഞിട്ടുണ്ട്.ഏഷ്യാനെറ്റിൽ പുതുതായി ആരംഭിച്ച ഡാൻസിങ് സ്റ്റാർസ് എന്ന ഷോയിൽ മത്സരാർത്ഥികളാണ് ഇരുവരും. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധനേടിയ താരങ്ങൾ പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് ഡാൻസിങ് സ്റ്റാർസ്.