സാരംഗിന് വോളീബോൾ ,കുടുംബ കാര്യം .

0

ഈ വീട്ടിൽ കളി കാര്യമാണ് ,കാര്യമായി പറഞ്ഞാൽ അംഗങ്ങളായ നാലുപേർക്കും ജീവിതത്തിന്റെ ഭാഗമാണ് കാളിയെന്നത് .അതുകൊണ്ടു ഇ കോവിഡ് കാലത്തും വീട്ടിലിരിക്കുമ്പോഴും മുടങ്ങാതെ പ്രാക്റ്റിസ് ചെയ്യുകയാണിവർ ,ദേശീയ വോളീബോൾ ടീമംഗവും തിരുവനന്തപുരം കെ എസ ഇ ബി താരവുമായ സാരംഗ് എസ ലാലിന്റെ കുടുംബമാണ് കായിക പാരമ്പര്യം വിടാതെ ഇതിനോട് ചേർന്ന് നിൽക്കുന്നത് ,പാലക്കാട് റെയിൽവേ കോളനിക്കു സമീപത്തെ ടോണിയിലെ വീട്ടിൽ ഇപ്പോൾ രാവിലെയും വൈകീട്ടുമുള്ള പതിവ് കാഴ്ചയാണ് ,ആർമിയിൽ നിന്നും റിട്ടയർ ചെയ്ത മുൻ ദേശീയ താരമായ ശാന്തിലാൽ 1984 മുതൽ 92 വരെ ഇന്ത്യൻ ടീമിന് കളിച്ചിട്ടുണ്ട് 86 ലെ ഇന്ദിരാഗാന്ധി ഗോൾഡ് കപ്പിൽ സ്വർണം നേടിയ ജൂനിയർ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ,87 സാഫ് ഗെയിമ്സിൽ സ്വർണം നേടിയ ടീം അംഗമായിരുന്ന ഇദ്ദേഹം തൊട്ടടുത്ത വര്ഷം നടന്ന സീനിയർ ഇന്റർനാഷണൽ ടൂർണമെന്റിൽ മിന്നും പ്രകടനം നടത്തിയിരുന്നു.

,വോളീബോൾ തരാം തന്നെയാണ് ‘അമ്മ രാജലക്ഷ്മി ലാലും 84 മുതൽ 87 വരെ കേരള ടീമിനും 92 വരെ റെയിൽവേക്ക് വേണ്ടിയും ജെയ്‌സി അണിഞ്ഞിട്ടുണ്ട് ,സതേൺ റെയിൽവേ താരമായ ഇവർ 88 ൽ പാകിസ്ഥാനിൽ നടന്ന സാഫ് ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു , വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന സഹോദരി സ്നേഹ ശാന്തിലാൽ പക്ഷെ ബാഡ്മിന്റൺ താരമാണ് .2014 ൽ ദക്ഷിണ കൊറിയയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി റാക്കെട്ടേന്തിയിട്ടുണ്ട് ,എന്നും രാവിലെ ആറര ക്ക് എഴുന്നേറ്റ് നാലുപേരും ജോഗ് ചെയ്യും ,പിന്നെ മൂന്നു പേര് വോളീബോൾ കയ്യിലെടുത്തു തട്ടിക്കളിക്കും ,ബാഡ്മിന്റൺ താരമായിരുന്ന സാരംഗും കോളജ് ടീമിൽ അംഗമായിരുന്നു ,തമിഴ്‌നാട്ടിലെ പണിമലർ എൻജിനിയറിങ് കോളജിൽ പഠിക്കുമ്പോൾ സാരംഗ് വോൾളിബോളിലേക്ക് തിരിയുകയായിരുന്നു ,സെന്റർ ബ്ലോക്കറുടെ റോളിൽ പിന്നീട്ഉയരങ്ങൾ താണ്ടി ,ബാഡ്മിന്ടൻ താരം കൂടിയായതു കൊണ്ട് കൈ വേഗതയുള്ളതിനാൽ ബ്ലോക്കിങ് പൊസിഷനിൽ കളിക്കാൻ പരിശീലകർ നിർദ്ദേശിക്കുകയായിരുന്നു .
നൗഫൽ പനങ്ങാട് .