അവൻ വരട്ടെ എല്ലാം ശരിയാക്കാം 😱😱ആരാധകർക്ക് ഉറപ്പ് നൽകി ക്യാപ്റ്റൻ സഞ്ജു സാംസൺ

ഐപിഎൽ 2022-ലെ 58-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റ് ജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ അഞ്ചാം തോൽവിയാണിത്. ജയത്തോടെ ഡൽഹി ക്യാപിറ്റൽസ്‌ 12 കളികളിൽ നിന്ന് 12 പോയിന്റുകൾ നേടിയെങ്കിലും പോയിന്റ് പട്ടികയിൽ മാറ്റങ്ങളില്ലാതെ 5-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 12 കളികളിൽ നിന്ന് 14 പോയിന്റുള്ള രാജസ്ഥാൻ 3-ാം സ്ഥാനത്തും തുടരുകയാണ്.

പ്ലേഓഫ് സാധ്യത കെട്ടിയുറപ്പിക്കാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്, ഡൽഹിക്കെതിരായ തോൽവി കടുത്ത നിരാശയാണ്‌ സമ്മാനിച്ചിരിക്കുന്നത്. ടീമിന്റെ നിരാശ, മത്സരശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നടത്തിയ പ്രതികരണത്തിലും പ്രകടമാണ്. “വളരെ നിരാശാജനകമായ രാത്രിയാണിത്. മത്സരത്തിൽ, ഞങ്ങൾക്ക് കുറച്ച് റൺസിന്റെ കുറവുണ്ടായിരുന്നു, ഇന്നിംഗ്സിന്റെ മധ്യത്തിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിലും വീഴ്ച്ച സംഭവിച്ചു,” സഞ്ജു പറയുന്നു.

“കൃത്യമായി പറഞ്ഞാൽ, ഞങ്ങൾക്ക് പ്ലാൻ ചെയ്തതിലും 15-20 റൺസ് കുറവായിരുന്നു. മാത്രമല്ല, രണ്ടാമതായി ബൗൾ ചെയ്യുന്നതിനിടെ ഞങ്ങൾ കുറച്ച് ക്യാച്ചുകളും നഷ്ടപ്പെടുത്തി. ശരിക്കും നിരാശയുണ്ട്, പക്ഷേ അടുത്ത ഗെയിമിൽ തിരിച്ചുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” സഞ്ജു തുടർന്നു. മത്സരത്തിനിടെ മിച്ചൽ മാർഷിന്റെ എൽബിഡബ്ല്യു അപ്പീൽ നൽകാതിരുന്നതിന്റെ കാരണവും സഞ്ജു തുറന്നു പറഞ്ഞു. “അത് (മാർഷിന്റെ എൽബിഡബ്ല്യു) പാഡിൽ ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അത് ബാറ്റിൽ ആയിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്,” സഞ്ജു പറഞ്ഞു.

“ഐ‌പി‌എല്ലിൽ ഇപ്പോൾ ഒരു കളി തോറ്റെങ്കിലും ഞങ്ങൾക്ക് ശക്തമായി തിരിച്ചുവരേണ്ടതുണ്ട്, ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതിന് മുമ്പും ഞങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്. ഹെറ്റ്മെയർ ഉടൻ ടീമിലേക്ക് തിരിച്ചെത്തും,” രാജസ്ഥാൻ റോയൽസ് നായകൻ പ്രതീക്ഷകൾ പങ്കുവെച്ചു.