അച്ചുവിനെ കാണാൻ കണ്ണന്റെ പുത്തൻ തന്ത്രങ്ങൾ😮ശിവനെ ഹൃദയത്തോട് ചേർത്തുനിർത്തി സാവിത്രി

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന കുറച്ചധികം രംഗങ്ങളാണ് ഇപ്പോൾ സാന്ത്വനം പരമ്പരയിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. സാവിത്രിക്ക് മരുമകനോട് വല്ലാത്ത സ്നേഹം തന്നെയാണ്. പണ്ട് ശിവനോട് വെറുപ്പ് മാത്രം മനസ്സിൽ സൂക്ഷിച്ചിരുന്ന സാവിത്രിക്ക് ഇന്ന് മരുമകൻ അല്ല മകനാണ് ശിവൻ. അഞ്ജലിക്ക് ഏറ്റവും യോജ്യനായ പുരുഷൻ ശിവൻ ആണെന്ന് സാവിത്രി അംഗീകരിച്ചു കഴിഞ്ഞു.

സാവിത്രിയെയും ശങ്കരനെയും കാറിൽ വീട്ടിൽ കൊണ്ട് ആക്കിയ ശിവനും അഞ്ജലിയും ഒരു ദിവസം അവിടെ തങ്ങുകയാണ്. ഇതേ സമയം സാന്ത്വനം വീട്ടിൽ രസകരമായ മറ്റു ചില സംഭവങ്ങളും നടക്കുന്നു. തറവാട്ടുവീട്ടിൽ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കലിനും മറ്റുമായി പോയിക്കൊണ്ടിരുന്നത് ബാലേട്ടനാണ്. എന്നാൽ ഇനി ആ പണി താൻ ചെയ്തോളാം എന്നാണ് കണ്ണൻ പറയുന്നത്. സംഭവം മറ്റൊന്നുമല്ല,

തറവാട്ടുവീട്ടിലേക്ക് പോയാൽ കണ്ണന് അഞ്ജുവിനെ കാണാമല്ലോ. ഇതിനിടയ്ക്ക് കണ്ണന് ഒരു നല്ല കൊട്ട് കിട്ടുന്നുണ്ട്. കണ്ണന് ഇപ്പോൾ ജയന്തിയുടെ സ്വഭാവം ആണെന്നാണ് പുതിയ വിമർശനം. ഇതുകേട്ട് പ്രേക്ഷകർ അത് ശരി വെക്കുകയാണ്. കണ്ണന്റെ ചില സമയത്തെ സ്വഭാവം കണ്ടാൽ ജയന്തിയേടത്തിയുടേത് പോലെ തന്നെ ഉണ്ട് എന്നാണ് പ്രേക്ഷകരും പറയുന്നത്. നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്.

ഒരു തമിഴ് പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. ഒരുകൂട്ടം മികച്ച അഭിനേതാക്കളാണ് സാന്ത്വനം പരമ്പരയിൽ അണിനിരക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ശിവാഞ്ജലി പ്രണയജോഡിയായി സീരിയലിൽ അഭിനയിച്ചുതകർക്കുന്നത് നടൻ സജിനും നടി ഗോപിക അനിലുമാണ്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് ഉള്ളത്. ശിവാഞ്‌ജലി രംഗങ്ങൾ കാണാൻ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.