അപ്പു എത്തുന്നു തമ്പിക്ക് എതിരെ ലേലത്തിന്!! ദേവിയും ബാലനും അറിയാതെ സാന്ത്വനം പടിയിറങ്ങി അഞ്ജുവും ശിവനും!! സൂസൻ പറഞ്ഞത് കേട്ട് അഞ്ചു ആ തീരുമാനം എടുക്കുന്നു!!തമ്പിക്ക് ഇനി കണ്ടകശിനിയോ?!|santhwanm promo may 6 malayalam

santhwanm promo may 6 malayalamമലയാളി പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർക്കുന്ന ഒരുപിടി മലയാള പരമ്പരകൾ ഉണ്ട് അതിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. സാന്ത്വനം കുടുംബത്തിലെ അംഗങ്ങളുടെ ഒത്തൊരുമയും സ്നേഹവും ആണ് ഈ പരമ്പര പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറാനുള്ള കാരണം. മറ്റുള്ള പരമ്പരകളിൽ നിന്നും ഈ പരമ്പര വ്യത്യസ്തമാകുന്നതും ഇങ്ങനെ തന്നെയാണ്.

കഥയിൽ പുലർത്തുന്ന വൈവിധ്യം ഈ പരമ്പരയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം കുടുംബത്തിലെ പ്രശ്നങ്ങളിലൂടെയാണ് കഥ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം അപർണയുടെ അച്ഛനായ രാജശേഖരൻ തമ്പിയാണ്. സാന്ത്വനം കുടുംബത്തോട് ഇദ്ദേഹം കാണിക്കുന്ന വൈരാഗ്യമാണ് കഥയിലെ ഇപ്പോഴത്തെ പ്രധാന ഹൈലൈറ്റ്. അപർണ്ണ ഗർഭിണിയായതുകൊണ്ടുതന്നെ സാന്ത്വനം കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും സ്നേഹപാത്രമാവുകയാണ്.

അഞ്ജലിക്കെതിരെ രാജശേഖരൻ തമ്പിയും രാജേശ്വരിയും ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ അപർണ അംഗീകരിക്കാൻ തയ്യാറാവുന്നില്ല. എന്നാൽ തന്റെ ഭാഗത്തെ ശരിയെ മറ്റുള്ളവർക്ക് മുൻപിൽ തെളിയിച്ചു കൊടുക്കാൻ അഞ്ജലിയും മുതിരുന്നില്ല. അപർണയുടെ കാര്യങ്ങളിൽ സാന്ത്വനം കുടുംബത്തിലെ അംഗങ്ങൾ മുഴുകിയിരിക്കുമ്പോൾ അഞ്ജലിയുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ അവരും തയ്യാറാവുന്നില്ല. ഇപ്പോഴിതാ അഞ്ജലിയും ശിവനും ഒരു ലേലത്തിനു വേണ്ടി പുറപ്പെടുകയാണ്.

എന്നാൽ സാന്ത്വനം കുടുംബത്തിലുള്ളവർ ഇക്കാര്യം മറന്നു പോയിരിക്കുന്നു. അവരെ അറിയിക്കാതെ അഞ്ജലിയും ശിവനും ലേലത്തിനായി ഇറങ്ങുകയാണ്. കണ്ണനോട് മാത്രം പ്രാർത്ഥിക്കാൻ പറഞ്ഞാണ് അഞ്ജലി ലേലത്തിനായി യാത്ര പുറപ്പെടുന്നത്. എന്നാൽ ലേലം നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോൾ അവിടെ രാജശേഖരനും രാജേശ്വരിയും എത്തിച്ചേരുന്നു. ഇത് കണ്ട് അഞ്ജലി ഭയപ്പെടുന്നതും അടുത്ത ദിവസങ്ങളിൽ ദൃശ്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. അഞ്ജലിയെ ശിവൻ സമാധാനിപ്പിക്കുന്നുണ്ട്. എന്നാൽ ആ ലേലം അഞ്ജലിയാണോ അതോ രാജശേഖരൻ തമ്പിയാണോ നേടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.santhwanm promo may 6 malayalam

Rate this post