തമ്പിയുടെ കട പൊളിച്ചടുക്കി സാന്ത്വനം ടീം…!! സാന്ത്വനം ലൊക്കേഷൻ ഫൺ വീഡിയോ കണ്ടോ..!!! | santhwanam thambi new store video malayalam

santhwanam thambi new store video malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഡ്രാമയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് ടെലിവിഷനിൽ മാത്രമല്ല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോഴിതാ സാന്ത്വനം ലൊക്കേഷനിലെ രസകരമായ ചിരിമുഹൂർത്തങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് സാന്ത്വനം പ്രധാനകഥാപാത്രങ്ങളിലൊന്നായ കണ്ണനെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ്. കഴിഞ്ഞ ദിവസമാണ് അച്ചു സുഗന്ധ് തന്റെ യൂട്യൂബ് ചാനലിലൂടെ സാന്ത്വനം സീരിയലിലെ രസകരമായ മുഹൂർത്തങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.

തമ്പിയുടെ സൂപ്പർ മാർക്കറ്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന സംഭവങ്ങളാണ് വീഡിയോയിൽ ഉടനീളം പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. സീരിയലിലെ നെഗറ്റീവ് കഥാപാത്രമായ ജയന്തിയും കണ്ണനും ചേർന്ന് സൂപ്പർ മാർക്കറ്റ് മുഴുവൻ ചിരി പടർത്തുന്ന ഷോപ്പിംഗ് കാഴ്ചകളാണ് വീഡിയോയിൽ. ഒരിക്കലും കുളിക്കാത്ത കണ്ണന് ആദ്യമായി കുളിക്കാനായി പ്രോത്സാഹിപ്പിക്കുന്ന ജയന്തിയും പ്രോഗ്രാമിന് പോയി ഇടി കിട്ടി വരുമ്പോൾ ജയന്തിക്ക് ഉപയോഗിക്കാൻ കൊട്ടം ചുക്കാദി തൈലം വാങ്ങി നൽകുന്ന കണ്ണനും പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നു.

ഒപ്പം രസച്ചരട് കോർക്കാൻ അപർണ്ണയും തമ്പിയും എല്ലാവരും വീഡിയോയിൽ എത്തുന്നുണ്ട്. തമ്പിയുടെ സൂപ്പർ മാർക്കറ്റിന് ആദരാഞ്ജലികൾ നേരട്ടെ എന്ന തമ്പ്നെയിലോട് കൂടിയാണ് അച്ചു ഫൺ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സീരിയലിൽ അപർണ്ണ സ്റ്റോർസിന്റെ ലൊക്കേഷനായ സൂപ്പർ മാർക്കറ്റിലെ ഷൂട്ടിംഗിനിടയിൽ നടക്കുന്ന സംഭവങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിലാണ്.

മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ആരാധകരും ഫാൻ പേജുകളും ഉള്ള സാന്ത്വനം സീരിയലിന്റെ അണിയറ പ്രവർത്തനങ്ങൾ അറിയാനും കാണാനും പ്രേക്ഷകർക്ക് എന്നും ആവേശമാണ്. ഈ ലൊക്കേഷൻ ഫൺ വീഡിയോയുടെ കമന്റ്‌ ബോക്സ് മുഴുവനും ആരാധകരുടെ ചിരിയോടെയുള്ള അന്വേഷണങ്ങളും സ്നേഹാശംസകളുമാണ്. ഇതിന് മുൻപും അച്ചു സുഗന്ധ് തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ സാന്ത്വനത്തിലെ പല ലൊക്കേഷൻ ഫൺ വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

Rate this post