ഓണത്തിനിടയിൽ സാന്ത്വനം വീട്ടിൽ സ്പെഷ്യൽ സെലിബ്രേഷൻ!!!സാന്ത്വനം ടീമിന് ഈ താരത്തെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ?!!!

ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന് നമ്മൾ പറയാറുണ്ട് എന്നാൽ ഓണത്തിനിടക്ക് കേക്ക് മുറിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ ?!! എന്നാൽ നമ്മുടെ സ്വന്തം സാന്ത്വനം പരമ്പരയുടെ ലൊക്കേഷനിൽ ഓണത്തിന് ഒരു കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. സംഭവം മറ്റൊന്നുമല്ല, സാന്ത്വനം വീട്ടിലെ ഇളയ പുത്രൻ കണ്ണനായി സ്ക്രീനിലെത്തുന്ന അച്ചുവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം.

ലൊക്കേഷനിൽ വലിയ ഒരു ആഘോഷമായിരുന്നു നടന്നത്. ആ സമയം സാന്ത്വനത്തിൻറെ ഓണം സ്പെഷ്യൽ എപ്പിസോഡിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിനിടയിലും അച്ചുവിന്റെ ജന്മദിനം ആഘോഷിക്കാൻ നമ്മുടെ സാന്ത്വനം ടീം മറന്നില്ല. കേക്ക് മുറിച്ച് വലിയ പരിപാടികളോടെയാണ് ബെർത്ത് ഡേ ആഘോഷം നടന്നത്. സാന്ത്വനം ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം വളരെ കൃത്യമായി തന്നെ ആരാധകരുമായി പങ്കുവെയ്ക്കുന്ന ഒരാളാണ് അച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അച്ചു ഓരോ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുള്ളത്.

കഴിഞ്ഞയിടെ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ഷോയിൽ സാന്ത്വനം ടീം എത്തിയതിന്റെ വിശേഷങ്ങളും അച്ചു യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. താരങ്ങളെല്ലാം വളരെ ജോളിയായാണ് സ്റ്റാർട്ട് മ്യൂസിക് ലൊക്കേഷനിൽ എത്തിയത്. അച്ചുവും മഞ്ജുഷയും സജിനും ഗോപികയുമാണ് ഇത്തവണ സ്റ്റാർട്ട് മ്യൂസിക്കൽ പങ്കെടുത്തത്. സാന്ത്വനം ലൊക്കേഷനിൽ ഓണാഘോഷത്തിന് വടംവലിയും പൂക്കളമിടലും തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഉണ്ടായിരുന്നത്. പൂക്കളമിടലിന് നേതൃത്വം നൽകിയത് അച്ചു തന്നെയാണ്.

നമ്മൾ റീലിൽ കണ്ടതിനേക്കാൾ വലിയ ഒരു പൊടിപൂരം തന്നെയാണ് റിയൽ ഓണക്കാഴ്ചകൾ എന്ന് മനസ്സിലാകുന്ന തരത്തിലാണ് അച്ചുവിൻറെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. എല്ലാ താരങ്ങളും ഒരേ പോലെ സന്തോഷത്തിൽ, ഇങ്ങനെയൊരു കുടുംബചിത്രം കാണുമ്പോൾ ആരാധകർക്കും ഏറെ സന്തോഷമാണ്. നടി ചിപ്പി രഞ്ജിത്ത് നയിക്കുന്ന ടീമാണ് സാന്ത്വനം പരമ്പരക്ക് പിന്നിൽ.

Rate this post