മുണ്ട് ഉടുക്കാൻ അറിയാതെ കണ്ണൻ 😱ശിവേട്ടന് പണി കൊടുക്കുന്ന കുസൃതി!! സീരിയൽ സെറ്റിലെ രസകരമായ കാഴ്ചകൾ

മംഗല്യം തന്തുനാനേന.. നമ്മുടെ സ്വന്തം ശിവേട്ടന്റെ കല്യാണമാണ്. വരൻ ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. സാന്ത്വനം പരമ്പരയുടെ ലൊക്കേഷനിൽ നിന്നുള്ള ചില രസകരമായ ലൊക്കേഷൻ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശിവേട്ടന്റെ കഴുത്തിൽ താലികെട്ടുന്ന കണ്ണൻ. ഒരു നവവധുവിനെ പോലെ നാണത്തോടെ ശിവേട്ടനും. വീഡിയോ കണ്ട് പ്രേക്ഷകർക്കും ഒരു നിമിഷം നാണം തോന്നിപ്പോയാൽ തെറ്റില്ല.

സാന്ത്വനം ലൊക്കേഷനിലെത്തിയ കണ്ണന് മുണ്ടുടുക്കാൻ അറിയാത്ത അവസ്ഥ, ഒന്നാലോചിച്ചു നോക്കിക്കേ….കണ്ണനെ മുണ്ടുടുപ്പിക്കുന്നത് നമുക്ക് പ്രിയപ്പെട്ട സേതുവേട്ടനും അമ്മയും കൂടിയാണ്. സേതുവേട്ടന്റെ നായികയായി കണ്ണൻ എത്തുന്ന മറ്റൊരു രസകരമായ വീഡിയോയും പ്രേക്ഷകരുടെ മനം നിറക്കുന്നുണ്ട്. പരീക്ഷാഹാളിൽ കോപ്പിയടിക്കുന്ന വിദ്യാർത്ഥിയായി കണ്ണൻ തകർത്തഭിനയിക്കുകയാണ്.

സേതുവേട്ടനും കണ്ണനും ചേരുമ്പോൾ ഡാൻസിന്റെ മാജിക്കൽ വിസ്മയം തീർക്കപ്പെടുകയാണ് എന്ന് തന്നെ പറയാം. മാത്രമല്ല സീരിയലിലെ സഹോദരൻ ഹരിയേട്ടനൊപ്പം കണ്ണൻ ആർത്തുല്ലസിക്കുകയാണ്. ഇത്തരത്തിൽ സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള ഏറെ രസകരമായ കുറെ ലൊക്കേഷൻ ഫൺ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. കുടുംബപ്രേക്ഷകർക്ക് എന്നും ഏറെ പ്രിയങ്കരമായ ഒരു പരമ്പരയാണ് സാന്ത്വനം.

മലയാളികളുടെ സ്വീകരണമുറികളിൽ സാന്ത്വനം പകരുന്ന സന്തോഷം മറ്റൊരു ടെലിവിഷൻ പരമ്പരക്കും നല്കാൻ ഇതുവരെയും സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അത്തരത്തിൽ ഒരു ചരിത്രം തന്നെ രചിക്കുകയാണ് സാന്ത്വനം പരമ്പര. ഇതിനുമുന്നേയും സാന്ത്വനത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒട്ടേറെ രസനിമിഷങ്ങൾ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. ശിവേട്ടന്റെ കഴുത്തിൽ കണ്ണൻ താലികെട്ടുന്നതുൾപ്പെടെയുള്ള പുതിയ ഫൺ വീഡിയോകൾ ഇപ്പോഴിതാ പ്രേക്ഷകരുടെ മനസ്സിൽ പോലും ചിരി വിടർത്തുകയാണ്. കണ്ണന്റെ ഡാൻസും സേതുവിൻറെ കോമഡിയും ഒരേപോലെ സാന്ത്വനം ആരാധകരെ രസിപ്പിക്കുന്നുമുണ്ട്. എന്തായാലും സാന്ത്വനത്തിന്റെ ഏത് വിശേഷങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്.