സാന്ത്വനത്തെ നടുക്കി കൊണ്ട് ആ വാർത്തയുമായി വക്കീൽ!! കണ്ണനോട് ഒരിക്കലും ക്ഷമിക്കാൻ ആവില്ലെന്ന് ശിവൻ; ദേവി എവിടെ എന്ന ദേവുട്ടിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ആവാതെ ചങ്ക് പൊട്ടി കരഞ്ഞ് അപ്പു!! | Santhwanam Serial Promo January 25

Santhwanam Serial Promo January 25: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജു വളരെ വിഷമത്തിൽ പലതും പറഞ്ഞു കൊണ്ട് കരയുകയായിരുന്നു. നാളെ ഏതായാലും പോലീസിൽ പരാതി നൽകണമെന്ന് പറയുകയാണ് ശിവൻ. അപ്പോഴാണ് ദേവൂട്ടി സ്കൂളിൽ നിന്നും വരുന്നത്. വന്ന ഉടനെ ദേവിയെ കുറിച്ചാണ് ചോദിക്കുന്നത്. അപ്പു അമ്മ പുറത്തു പോയെന്നും, ഇപ്പോൾ വരുമെന്നും പറഞ്ഞു കൊണ്ട് അപ്പുദേവൂട്ടിയെ റൂമിലേക്ക് കൂട്ടിപ്പോയി.

ഡ്രസൊക്കെ മാറ്റിയ ശേഷം അപ്പുവിനോട് വീണ്ടും ദേവൂട്ടി അമ്മയെ കുറിച്ചാണ് ചോദിക്കുന്നത്. എനിക്ക് അമ്മയെ കാണാത്തതിനാൽ കരച്ചിൽ വരുന്നുണ്ടെന്ന് പറഞ്ഞ് ദേവൂട്ടി പൊട്ടിക്കരയുകയാണ്. ഇത് കണ്ട് ദേവൂട്ടിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുകയാണ് അപ്പു. പിന്നീട് ശിവൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ പോവുകയാണ്. അപ്പോഴാണ് അപ്പുവും, അഞ്ജുവും കൂടി ദേവിയുടെയും ബാലൻ്റേയും റൂമിലേയ്ക്ക് പോവുകയാണ്. ശേഷം അലമാര തുറന്ന് നോക്കിയപ്പോൾ, ദേവൂട്ടിയുടെ ഒരു വർഷത്തെ സ്കൂൾ ഫീസ് അടച്ചതിൻ്റെ റസീറ്റും, കൂടാതെ ഇവരുടെ പേരിലെടുത്ത ഇൻഷുറൻസിൻ്റെ പേപ്പറുകളുമാണ്.ഇത് കണ്ട് അപ്പുവിനാകെ വിഷമമാവുകയാണ്.

പിന്നീട് റൂമിലുള്ള ഫോട്ടോ നോക്കി അപ്പു. ഹരിയോട് ഈ കാര്യമൊക്കെ പറയാൻ വേണ്ടി അപ്പു നോക്കുമ്പോൾ മാവിൻ ചുവട്ടിലിരുന്ന് പൊട്ടിക്കരയുകയാണ് ഹരി. ഇത് കണ്ട് അപ്പു ഓടിച്ചെന്ന് ഹരിയെയും സമാധാനിപ്പിക്കുകയാണ്. അപ്പോഴാണ് വക്കീൽ സാന്ത്വനത്തിലേക്ക് വരുന്നത്. വക്കീൽ വന്ന ശേഷം ദേവിയും ബാലനും കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ കാണാൻ വന്നിരുന്നെന്നും, സ്വത്തുക്കൾ നിങ്ങൾ മൂന്ന് സഹോദരന്മാർക്ക് വീതിച്ച് നൽകിയാണ് അവർ ഇവിടം വിട്ട് പോയതെന്ന് പറയുകയാണ് വക്കീൽ. എഴുതിയ പ്രമാണമൊക്കെഅവർക്ക് നൽകിയ ശേഷം വക്കീൽ പോവുകയാണ്. വക്കീൽ പോയ ശേഷം ശിവൻ ദേഷ്യം പിടിച്ച് കണ്ണനെ വഴക്ക് പറയുകയാണ്.

അപ്പോഴാണ് സാന്ത്വനം വീട്ടിലേക്ക് കുറുപ്പമ്മാവൻ വരുന്നത്. കുറുപ്പമ്മാവൻ ബാലനും ദേവിയും വീട് വിട്ട് പോയ വിവരമറിഞ്ഞാണ് വന്നിരിക്കുന്നത്. പല കാര്യങ്ങളും പറഞ്ഞ ശേഷം ആരും അറിയാത്ത സത്യം കുറുപ്പമ്മാവൻ പറയുകയാണ്. ബാലനും ദേവിക്കും കുട്ടികൾ ഇല്ലാഞ്ഞിട്ടല്ലെന്നും, അവർ അനിയന്മാരായ നിങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങൾ വേണ്ടെന്ന് വച്ചതാണെന്ന സത്യം കുറുപ്പമ്മാവൻ പറയുന്നതോടെ എല്ലാവരും ഞെട്ടിപ്പോവുകയാണ്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.