ബാലേട്ടന്റെ കാൽ വന്ദിച്ച് ശിവൻ….അമ്പരപ്പിൽ ദേവിയേടത്തി… സംശയം പൂണ്ട് കണ്ണൻ… ശിവൻ ഇനി ഒരു സ്കൂൾ വിദ്യാർത്ഥി….!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. മാത്രമല്ല റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനം. ഒരു കുടുംബകഥയാണ് സാന്ത്വനം പറയുന്നത്. ബാലനും അനിയന്മാരും അവരുടെ ഭാര്യമാരും അടങ്ങുന്നതാണ് സാന്ത്വനം കുടുംബം. ബാലനും ദേവിയുമാകട്ടെ അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. ബാലനാണ് വീടിൻറെ ഗൃഹനാഥൻ.

അനിയന്മാർക്ക് ബാലേട്ടനെന്നാൽ ജീവനാണ്. എല്ലാ കാര്യങ്ങൾക്കും ബാലേട്ടൻ തന്നെ മുൻപിൽ വേണമെന്ന് ഹരിക്കും ശിവനും കണ്ണനുമെല്ലാം നിർബന്ധമാണ്. പത്താം ക്ലാസ്സിൽ പഠനം നിർത്തിയ ശിവൻ പിന്നീട് സ്വന്തം കടയിൽ തന്നെ ജീവിതം മാറ്റിവെക്കുകയായിരുന്നു. എം ബി എ പഠിച്ചശേഷം ഹരിയും കുടുംബത്തിനുവേണ്ടി കടയിലെ കാര്യങ്ങളും മറ്റുമായി മുന്നോട്ടുപോയി. കണ്ണൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠിത്തത്തിൽ മുൻപന്തിയിലായിരുന്ന ശിവൻ ഇന്നും ഒരു പത്താംക്ലാസുകാരനായി ഒതുങ്ങേണ്ടി വരുന്നതിൽ അഞ്ജുവിന് വലിയ നിരാശയുണ്ട്.

അതുകൊണ്ടുതന്നെ ശിവൻ തുടർന്ന് പഠിക്കണമെന്ന് അഞ്ജുവിന് വലിയ ആഗ്രഹമായിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹം സാധ്യമായിരിക്കുകയാണ്. ശിവനെ പഠിപ്പിക്കാനുള്ള തീരുമാനത്തിലാണ് അഞ്ജലി. ഈ ആവശ്യവുമായി കുറച്ചുനാളുകളായി അഞ്ജലി പിന്നാലെ നടക്കുന്നുവെങ്കിലും ഇപ്പോഴാണ് ശിവൻ സമ്മതം മൂളുന്നത്. തുടർന്ന് പഠിക്കാമെന്ന് ശിവൻ തീരുമാനിച്ചു, ബാലേട്ടൻറെ അനുഗ്രഹം വാങ്ങി ശിവൻ പഠിക്കാൻ ഇറങ്ങിത്തിരിക്കുന്നു.

എന്നാൽ പഠിക്കാൻ വേണ്ടിയാണ് ഇത്തവണ സാന്ത്വനം വീട്ടിൽ നിന്നും ശിവൻ പോകുന്നതെന്ന് ബാലനും ദേവിക്കുമൊന്നും മനസ്സിലാകുന്നില്ല. ശിവനും അഞ്ജലിയും സ്കൂൾ മുറ്റത്തേക്ക് നടന്നടുക്കുകയാണ്. ഈ കാഴ്ചകളെല്ലാം ഏറെ സന്തോഷത്തോടെയാണ് സാന്ത്വനം പ്രേക്ഷകർ കണ്ടിരിക്കുന്നത്. ഏവർക്കും ഏറെ സന്തോഷം തോന്നിപ്പിക്കുന്ന ഒരു കാഴ്ച. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര സോഷ്യൽ മീഡിയയിൽ പോലും ഏറെ ആരാധകരെ നേടിയെടുത്തുകഴിഞ്ഞു.