സാന്ത്വനത്തിൽ ഇന്ന് വിൽപ്പത്രം വായന….ശകുനം മുടക്കാൻ രണ്ടും കല്പിച്ച് തമ്പിയും ജയന്തിയും….സാന്ത്വനം ഇനി സ്വർഗ്ഗമോ നരകമോ????

വിൽപ്പത്രം തയ്യാറായിക്കഴിഞ്ഞു. ഇനി പ്രഖ്യാപനമാണ്. സാന്ത്വനം വീട് വിഭജിക്കുമ്പോൾ ആർക്കൊക്കെ എന്തൊക്കെ കിട്ടുമെന്ന് കണ്ടുതന്നെ അറിയണം. പ്രശ്നങ്ങൾ ഒഴിഞ്ഞ് അപ്പു സാന്ത്വനത്തിൽ തിരികെയെത്തി. എന്നാൽ എരിതീയിൽ എണ്ണയൊഴിക്കാൻ ജയന്തി കൃത്യസമയത്ത് ഹാജരായിട്ടുണ്ട്. സേതുവിനൊപ്പം സാന്ത്വനത്തിലെത്തുന്ന ജയന്തി തന്റെ പതിവുപണി കൃത്യമായി തുടങ്ങിവെച്ചു. അപ്പു ദിവസങ്ങളോളം സാന്ത്വനം വീട്ടിൽ ഇല്ലായിരുന്നു എന്നറിഞ്ഞതോടെ സർവപ്രശ്നങ്ങളുടെയും മൂലകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയന്തി.

വിൽപ്പത്രവുമായി അഡ്വക്കേറ്റ് സാന്ത്വനം വീട്ടിൽ എത്തിക്കഴിഞ്ഞു.വിൽപ്പത്രം വായിച്ചുതുടങ്ങും മുമ്പ് തന്നെ തമ്പിയുടെ വക അധിക്ഷേപങ്ങളും അപഹാസ്യങ്ങളും ആരംഭിച്ചു. തമ്പിയുടെ കുത്തുവാക്കുകൾ ബാലനെയും ദേവിയെയുമെല്ലാം ഏറെ വേദനിപ്പിക്കുകയാണ്. ലക്ഷ്മിയമ്മയുടെ അനുവാദത്തോടെ വിൽപ്പത്രം വായിച്ചുതുടങ്ങുന്നിടത്താണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. ടെലിവിഷൻ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്താണ് ഈ പരമ്പരയുടെ നിർമ്മാതാവ്.

ചിപ്പി പ്രധാനവേഷത്തിലെത്തുന്ന സാന്ത്വനത്തിൽ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, അപ്സര, ബിജേഷ് അവനൂർ, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ, രോഹിത്, സിന്ധു വർമ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിൽ സുചിതയാണ് കേന്ദ്രകഥാപാത്രമാകുന്നത്. ആ കഥാപാത്രം മലയാളത്തിൽ ചിപ്പി ആണ് കൈകാര്യം ചെയ്യുന്നത്.

അനിയന്മാർക്ക് വേണ്ടി ജീവിക്കുന്ന ഒരു ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കഥയാണ് സാന്ത്വനം പറയുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഏറെ വ്യക്തമായി വരച്ചുകാട്ടുകയാണ് സാന്ത്വനം. ഒട്ടേറെ ആരാധകരാണ് ഈ സീരിയലിനുള്ളത്. യുവാക്കളെ പോലും ടെലിവിഷന് മുൻപിൽ പിടിച്ചിരുത്തുന്നു എന്ന പ്രത്യേക വിശേഷണവും സാന്ത്വനത്തിന് സ്വന്തം. വില്പത്രത്തിലെ ഉള്ളടക്കം അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സാന്ത്വനം പ്രേക്ഷകർ.