ഒരു സർപ്രൈസ് വരുത്തിയ വിന…വിവരമറിഞ്ഞ ഞെട്ടലിൽ ബാലൻ…അനിയന്മാരെ തെറ്റിദ്ധരിച്ച് ബാലേട്ടൻ…സാന്ത്വനം വീട്ടിൽ വീണ്ടും സങ്കടമഴ…!!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. സ്വന്തം അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഏട്ടനും ഏട്ടത്തിയമ്മയുമാണ് ബാലനും ദേവിയും. അനിയന്മാർ കഴിഞ്ഞിട്ടേ അവർക്ക് മറ്റെന്തുമുള്ളു. സാന്ത്വനം വീട് ഭാഗം വെച്ചപ്പോഴും തങ്ങൾക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് എല്ലാം അനുജൻമാർക്ക് വേണ്ടി എഴുതിനൽകിയവരാണ് ബാലനും ദേവിയും. എന്നാൽ ഈ നിഷ്കളങ്കമായ സ്നേഹബന്ധത്തിൽ ഒരു കരട് വീഴുകയാണ്.

ബാലേട്ടനെ ഞെട്ടിക്കാൻ വേണ്ടി പുതിയൊരു കട സർപ്രൈസ് സമ്മാനമായി നൽകാൻ കാത്തിരിക്കുകയായിരുന്നു ഹരിയും ശിവനും. എന്നാൽ അനിയന്മാർ താനറിയാതെ ഒരു കട സ്വന്തമായി വാങ്ങുന്നു എന്നറിഞ്ഞ ബാലൻ നിരാശയിലാണ്. ഇതേവരെയും എല്ലാക്കാര്യങ്ങളും തന്നോട് ആലോചിച്ചുമാത്രം ചെയ്തിരുന്ന അനിയന്മാർ ഇപ്പോൾ അവിടെയും തന്നെ തഴഞ്ഞിരിക്കുന്നു. അവർ സ്വന്തം കട വാങ്ങിക്കുമ്പോൾ തന്നെ അറിയിക്കാത്തത് താൻ അതിൽ അവകാശം ചോദിച്ചുചെല്ലുമോ എന്ന് വിചാരിച്ചിട്ടാണ് എന്ന രീതിയിലാണ് ബാലന്റെ ചിന്ത കടന്നുപോകുന്നത്.

എന്തായാലും ഇത് സാന്ത്വനം വീട്ടിലെ അടുത്ത തീപ്പൊരിക്കുള്ള വകുപ്പാണ്. അനിയന്മാർ അവരുടെ സ്നേഹത്താൽ തനിക്ക് തരാൻ കരുതിവെച്ചിരിക്കുന്ന സർപ്രൈസ് സമ്മാനത്തെ ബാലൻ ഇവിടെ തെറ്റിദ്ധരിക്കുകയാണ്. ഈ വിവരം ബാലൻ ദേവിയോട് വന്നുപറയുമ്പോൾ ദേവിയുടെ മാനസികനില എങ്ങനെയായിരിക്കും? അങ്ങനെയെങ്കിൽ ഇനി സാന്ത്വനം വീട്ടിൽ ഒരു പ്രതിസന്ധിഘട്ടമാണ് ഉണ്ടാവുക.

സത്യം പുറത്തുവരും വരെ അങ്ങോട്ടുമിങ്ങോട്ടും മനസ്സിൽ സംശയം ബാക്കി നിർത്തിയുള്ള ചില രംഗങ്ങൾ തന്നെയായിരിക്കും ഇനി കാണേണ്ടി വരിക. സാന്ത്വനത്തിന്റെ ഇപ്പോഴത്തെ ട്രാക്കിനെ പറ്റി പൊതുവെ പ്രേക്ഷകർക്ക് പരാതിയുണ്ട്. പഴയ ലെവലിലേക്ക് സാന്ത്വനം തിരിച്ചുവരണമെന്നാണ് ആരാധകരുടെ ആവശ്യം. നടി ചിപ്പി രഞ്ജിത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ നായകനാകുന്നത് രാജീവ് പരമേശ്വരൻ ആണ്.