അഞ്ജുവിന്റെ ഭീഷണിയും ശിവേട്ടന്റെ ഓട്ടവും… അമ്മോ പൊളിച്ചു….ഹരിയുടെ അഭിനയം തുടങ്ങിക്കഴിഞ്ഞു…!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. വളരെ രസകരമായ കുറച്ചധികം രംഗങ്ങളുമായാണ് ഇപ്പോൾ സാന്ത്വനം മുന്നോട്ടുപോകുന്നത്. അമ്മായിയച്ചനെ കാണാനും പരിചരിക്കാനുമായി ഹരി അമരാവതിയിലേക്ക് പോയിക്കഴിഞ്ഞു. ഡാഡിയെ കണ്ടപാടെ അപ്പുവിന് സങ്കടം വരുകയാണ്. എന്നാൽ അഭിനയിക്കാൻ തയ്യാറായി ഹരിയും തമ്പിയും രംഗം ഉഷാറാക്കിക്കഴിഞ്ഞു. അതിനിടയിൽ സാന്ത്വനത്തിലും വളരെ രസകരമായ ചില രംഗങ്ങൾ അരങ്ങേറുകയാണ്.

പഠിക്കാൻ മടിയുള്ള ശിവനെ മെരുക്കിയെടുക്കാൻ അഞ്ജുവിന് അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല. നിങ്ങൾ പഠിക്കുന്ന കാര്യം ഞാൻ എല്ലാവരോടും വിളിച്ചു പറഞ്ഞേക്കാം എന്ന ഒരു വാചകം പറയുമ്പോൾ തന്നെ ശിവേട്ടൻ അഞ്ജുവിന്റെ വായ പൊത്തിപ്പിടിക്കുകയാണ്. അത്യന്തം രസകരമായ ഈ കോമഡി സീൻ ചെന്നവസാനിക്കുന്നത് അഞ്ജുവിൽ നിന്നും ഓടിരക്ഷപ്പെട്ട ശിവൻ ഉമ്മറത്തേക്ക് അതേ സ്പീഡിൽ ഓടി എത്തുന്നതോടെയാണ്. എന്നാൽ മറ്റുള്ളവരെ കാണുമ്പോഴുള്ള നാണത്തിൽ പൊതിഞ്ഞ ശിവേട്ടന്റെ മുഖഭാവമൊക്കെ കണ്ട് പ്രേക്ഷകർക്ക് ചിരിയടക്കാൻ സാധിക്കുന്നില്ല.

ഇനി എന്തായാലും ശിവാഞ്ജലി സീനുകൾ കുറച്ചധികം ക്യൂട്ട് ആയിരിക്കും എന്നാണ് പ്രേക്ഷകർ പറഞ്ഞിരിക്കുന്നത്. പരമ്പരയുടെ തുടക്കം മുതൽ തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണയജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി സീനുകൾക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരാണുള്ളത്. ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള ഓരോ പ്രണയരംഗങ്ങളും പുതിയ ദൃശ്യാനുഭൂതി ആണ് ടെലിവിഷനിൽ സാന്ത്വനം സമ്മാനിച്ചിട്ടുള്ളത്.

പരമ്പരയിൽ ഒരുപറ്റം മികച്ച അഭിനേതാക്കളും അണിനിരക്കുന്നു. സജിനും ഗോപികയുമാണ് ശിവനും അഞ്ജലിയുമായി പ്രത്യക്ഷപ്പെടുന്നത്. ഹരിയും അപ്പുവും ആകുന്നത് ഗിരീഷ് നമ്പ്യാരും രക്ഷാ രാജുമാണ്. രാജീവ് പരമേശ്വർ, ദിവ്യ, അച്ചു, മഞ്ജുഷ, അപ്സര, ബിജേഷ് അവനൂർ തുടങ്ങിയ താരങ്ങളും സാന്ത്വനത്തിന്റെ ഭാഗമാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് കഴിഞ്ഞ ആഴ്ചയും സാന്ത്വനം നേടിയെടുത്തത്.