എന്തായിരിക്കും തമ്പി നൽകിയ ആ ആധാരത്തിൽ??തമ്പി കട കൈക്കലാക്കിയത് ആർക്ക് വേണ്ടി??സങ്കടം വിട്ടുമാറാതെ ബാലൻ;ഇത് സഹോദരങ്ങളെ തമ്മിൽ തല്ലിക്കാനുള്ള തമ്പിയുടെ കുതന്ത്രം..!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന പരമ്പരയാണ് ഇത്. അനിയൻമാർക്ക് വേണ്ടി തങ്ങളുടെ ജീവിതം മാറ്റിവച്ച ഏട്ടനും ഏട്ടത്തിയമ്മയുമാണ് ബാലനും ദേവിയും. അനിയന്മാർക്കും ബാലനും ദേവിയും ഏറെ പ്രിയപ്പെട്ടവർ തന്നെ.

സാന്ത്വനം വീട്ടിലേക്ക് കടന്നുവന്ന മരുമക്കൾക്കും ബാലനും ദേവിയും പ്രിയപ്പെട്ടവരാണ്. കഥയിലെ വില്ലൻ അമരാവതിയിലെ തമ്പിയാണ്. അനിയന്മാർ ബാലന് വേണ്ടി കരുതിവച്ചിരുന്ന ആ കട തമ്പി കൈക്കലാക്കിയത് എന്തിനുവേണ്ടിയായിരുന്നു? പുതിയ കടയുടെ ആധാരവുമായി തമ്പി സാന്ത്വനം വീട്ടിലേക്ക് എത്തുകയാണ്. ആധാരം ആരുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്? അതാണ് ഇനി അറിയേണ്ടത്.

കട തമ്പി കൈക്കലാക്കി എന്നാണ് പലരും കരുതിയിരുന്നതെങ്കിലും തമ്പി അത് വാങ്ങിയത് അപ്പുവിനും ഹരിക്കും വേണ്ടിയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇനിയിപ്പോൾ കട അപ്പുവിന്റെ പേരിൽ മാത്രമാണോ എഴുതിയിരിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്താണെങ്കിലും പരമ്പരയുടെ പുതിയ എപ്പിസോഡുകൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്. രാജീവ് പരമേശ്വരനാണ് ബാലൻ എന്ന കഥാപാത്രമായി പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്.

മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, അപ്സര, ബിജേഷ്, അച്ചു, മഞ്ജുഷ, ദിവ്യ, ഗിരിജ, രോഹിത് തുടങ്ങിയ താരങ്ങളെല്ലാം സാന്ത്വനത്തിൽ അണിനിരക്കുന്നു. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിലും ഹിറ്റാണ് ഈ സീരിയൽ. എന്നാൽ തമിഴ് പതിപ്പിൽ നിന്നും കുറച്ചധികം വ്യത്യാസങ്ങളുമായാണ് മലയാളത്തിൽ ഈ പരമ്പര എത്തുന്നത്. തമിഴ് പതിപ്പിൽ ദേവിക്ക് കുഞ്ഞുണ്ടാവുക വരെ ചെയ്തു, മാത്രമല്ല കണ്ണന്റെ വിവാഹവും കഴിഞ്ഞു.