സങ്കടക്കടലിൽ ബാലൻ…ശിവേട്ടന്റെ ചെവിക്ക് പിടിച്ച് അഞ്‌ജലി… അമരാവതിയിലേക്ക് വിവരം ചോർത്തി അപ്പു… !!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. പത്താം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന ശിവനെ വീണ്ടും പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് അഞ്ജലി. സ്വന്തം മുറിയിൽ ആരുമറിയാതെ പഠിക്കുന്ന ശിവൻറെ മുമ്പിൽ ടീച്ചറായി പ്രത്യക്ഷപ്പെടുന്നത് അഞ്ജു തന്നെയാണ്. ഈ ടീച്ചർ അല്പം വാശിക്കാരിയുമാണ്. പഠിച്ചില്ലെങ്കിൽ നല്ല ശിക്ഷ തന്നെ കൊടുക്കും.

ചിലപ്പോഴൊക്കെ വിദ്യാർത്ഥിക്ക് അധ്യാപികയോട് അല്പം പ്രണയം തോന്നിയാലും തെറ്റുപറയാൻ പറ്റില്ല, കാരണം ടീച്ചർ തൻറെ ഭാര്യ തന്നെയാണല്ലോ. ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്. ശിവാഞ്ജലിമാരുടെ വേറിട്ട പ്രണയകാഴ്ചകളാണ് ഇപ്പോൾ സാന്ത്വനത്തെ ഏറെ ഹൃദ്യമാക്കുന്നത്. ഇതിനിടയിൽ സാന്ത്വനം വീട്ടിൽ ഒട്ടനവധി പ്രശ്നങ്ങൾ വേറെയും സംഭവിക്കുന്നുണ്ട്. അനിയന്മാരെ അറിയാതെ തെറ്റിദ്ധരിച്ചുപോയതിന്റെ ധർമ്മസങ്കടത്തിലാണ് ബാലൻ.

ഈ സങ്കടം ദേവിയോട് പങ്കുവെക്കുന്നുണ്ട് ബാലേട്ടൻ. അനിയന്മാരെ ഉറച്ചു വിശ്വസിച്ച ദേവിക്ക് മുമ്പിൽ പോലും ബാലൻറെ ധൈര്യം ചോർന്നുപോയിരുന്നു. തനിക്കുവേണ്ടി ഒരു സർപ്രൈസ് സമ്മാനമായി പുതിയ കട വാങ്ങിച്ചുതരാൻ കാത്തിരുന്ന അനിയന്മാരെയാണ് ബാലൻ തെറ്റിദ്ധരിച്ചത്. എന്നാൽ ഇവിടെയും അടുത്ത പ്രശ്നത്തിന് തുടക്കം കുറിക്കുകയാണ് അപ്പു. പുതിയ കട ഹരിയും ശിവനും ചേർന്ന് വാങ്ങിക്കുന്നു എന്ന വിവരം അപ്പു അമരാവതിയിൽ വിളിച്ചറിയിക്കുന്നുണ്ട്.

ഇതോടുകൂടി അടുത്ത ഒരു മാസത്തേക്കുള്ള പ്രശ്നത്തിന് തുടക്കമാവുകയാണെന്നാണ് പ്രേക്ഷകർ തന്നെ പറഞ്ഞിരിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, ഗിരീഷ് നമ്പിയാർ, അപ്സര, അച്ചു, ഗിരിജ, രോഹിത് തുടങ്ങിയ താരങ്ങളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. ഇരുഭാഷകളിലും സീരിയൽ സൂപ്പർ ഹിറ്റാണ്.