അപ്പുവിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം പുറത്ത് വരുന്നു, അപ്പു എവിടെ.? അപ്പുവിന്റെ തിരോധാനത്തിൽ ആടി ഉലഞ്ഞു ഇരു കുടുംബങ്ങളും | Santhwanam Promo May15th

Santhwanam Promo May15th Malayalam : സാന്ത്വനത്തിൽ അത് സംഭവിച്ചിരിക്കുകയാണ്…ഒരു തിരോധാനം… അതെ, അപ്പുവിനെ കാണാനില്ല. ഈ വിഷയത്തിൽ ഇരുകുടുംബങ്ങളും അസ്വസ്ഥരാണ്. അപ്പു എവിടെപ്പോയി എന്ന ചോദ്യവുമായി സാന്ത്വനം കുടുംബം നീറിയെരിയുമ്പോൾ പകയുടെ ആളിക്കത്തുന്ന രൂപവുമായി അമരാവതിയിൽ നിന്നും തമ്പി ഇറങ്ങിപ്പുറപ്പെടുകയാണ്. സാന്ത്വനത്തിലേക്ക് ഓടിക്കിതച്ചെത്തുന്ന തമ്പി ഒരൊറ്റ ചോദ്യം മാത്രമാണ് ചോദിക്കുന്നത്.

അപ്പു എവിടെ? ദേവിയെയും ലക്ഷ്മിയെയും വകവെക്കാതെ വീടിനുള്ളിലേക്ക് ചാടിക്കയറുന്ന തമ്പി ബാലനെ മുഖാമുഖം നേരിടുകയാണ്. ഇനി ഒരു ഉത്തരം തമ്പി പ്രതീക്ഷിക്കുന്നത് ബാലനിൽ നിന്നാണ്. ‘അപ്പു എവിടെ’ എന്ന ഈയൊരു ചോദ്യം തന്നെയാണ് ഇപ്പോൾ പ്രേക്ഷകരെയും ആധിയിലാഴ്ത്തുന്നത്. പൂർണഗർഭിണിയായ അപ്പുവിന് ഈ അവസ്ഥയിൽ എന്താണ് സംഭവിച്ചിട്ടുള്ളത് എന്നറിയാതെ പ്രേക്ഷകർ അതീവസങ്കടത്തിലാണ്. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന സീരിയലാണ് ഏഷ്യാനെറ്റിലെ സാന്ത്വനം.

 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏറെ നിർണായകമായ മുഹൂർത്തങ്ങളാണ് ഈ പരമ്പരയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് അപ്പുവിനെ കാണാതായിരിക്കുന്നത്. ചില സമയത്ത് അപ്പു ചെയ്യുന്നത് എന്തൊക്കെ, അപ്പു ചിന്തിക്കുന്നത് എന്തൊക്കെയെന്ന് പ്രേക്ഷകർക്ക് പോലും മനസ്സിലാവാറില്ല. പ്രവചനങ്ങൾക്ക് അപ്പുറത്തുള്ള ചിന്താഗതിയാണ് അപ്പു എന്ന കഥാപാത്രത്തിന്. അഭിനയത്തിന്റെ കാര്യത്തിൽ നടി രക്ഷാ രാജ് ഈ കഥാപാത്രത്തോട് നൂറുശതമാനം നീതി പുലർത്തുന്നുമുണ്ട്.

 

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പരയ്ക്ക് മികച്ച റേറ്റിംഗ് ആണുള്ളത്. ശിവാഞ്‌ജലി പ്രണയത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സീനുകൾ വരണമെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്. തമ്പിയെയും കുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള കഥ പറച്ചിൽ രീതി അവസാനിപ്പിച്ച് സാന്ത്വനത്തിന്റെ ഗൃഹാതുരത്വം തിരിച്ചുപിടിക്കണം എന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. എന്നാൽ തമിഴ് സീരിയലിൽ നിന്നും വേറിട്ട രീതിയിലാണ് മലയാളം പതിപ്പിന്റെ അവതരണം.santhwanam promo may 15 malayalam

 

4.5/5 - (4 votes)