
അപ്പുവിന്റെ കുഞ്ഞിനോട് കൊടും ക്രൂരത ചെയ്ത രാജേശ്വരിയെ ആട്ടിയിറക്കി അംബിക; സാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ; കുഞ്ഞുവാവയെ താലോലിക്കാൻ സാന്ത്വനം ഒരുങ്ങി കഴിഞ്ഞു | Santhwanam promo may 22th
Santhwanam promo may 22th malayalamമലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം കഴിഞ്ഞ കുറെ എപ്പിസോഡുകളിലായി സംഭവ ബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയായിരുന്നു കടന്നുപോയത്. ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്തു പരിഹരിച്ചുകഴിഞ്ഞപ്പോൾ സാന്ത്വനം വീട് കാത്തിരുന്ന ആ കുഞ്ഞഥിതി വരാറായി.
പ്രസവത്തിനായി വീട്ടിലേക്ക് പോയ അപ്പുവിന് അവിടെ വെച്ച് പ്രസവവേദന വന്ന സന്തോഷവാർത്തയാണ് പ്രേക്ഷകർ ഈ എപ്പിസോഡുകളിലൂടെ കാണാൻ ഇരിക്കുന്നത്. കുടുംബത്തിലെ ആദ്യ കണ്മണിക്കായി എല്ലാവരും ഒരുപാട് കാത്തിരുന്നതാണ്. ആ കാത്തിരിപ്പിനിപ്പോൾ വിരാമമിട്ടുകൊണ്ടാണ് ഈ സന്തോഷ വാർത്ത പുറത്തുവന്നത്. അമരാവതിയിലേക്ക് ശിവൻ അപ്പുവിനെ കാണാൻ എത്തുമ്പോഴാണ് അപ്പുവിന് പ്രസവവേദന വരുന്നത്.

സാന്ത്വനം വീട്ടുകാരോട് പക ഉള്ള രാജേശ്വരി അപ്പച്ചി ശിവനെ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തുന്നുണ്ട്. എങ്കിലും അവരെ എതിർത്ത് ശിവൻ ഉടൻ തന്നെ അപ്പുവിന്റെ അടുത്തേക്ക് പോകുകയും അപ്പുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുകയും ചെയ്യുന്നുണ്ട്. അപ്പുവിന്റെ കാര്യം അറിഞ്ഞ എല്ലാവരും പെട്ടന്നുതന്നെ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്. അപ്പുവിന്റെ പ്രസവം ഒരു ഉത്സവമായിട്ടാണ് സാന്ത്വനം വീട്ടുകാർ കാണുന്നത്. അപ്പുവിനെ കാണാൻ ഹരി ഓടിയെത്തിയിട്ടുണ്ട്.
ഇരുവരുടെയും പ്രണയമുഹൂർത്തങ്ങളും പരമ്പരയുടെ ഈ എപ്പിസോഡിൽ കാണാൻ കഴിയും. പക്ഷെ പോന്നോമനായെ വരവേൽക്കാൻ വേണ്ടി സാന്ത്വനം കുടുംബം ഒരുങ്ങുമ്പോൾ പിറകിൽ എന്തോ വലിയ ചതി ഒരുക്കാൻ രാജേശ്വരി അപ്പച്ചി പദ്ധതി ഇടുന്നുണ്ട്. ഇത് പരമ്പരയുടെ കഥാഗതിയെ വീണ്ടും മാറ്റിമറിക്കുമോ എന്നുള്ള ആശങ്കയിലാണ് പ്രേക്ഷകർ. ഇനി വരുന്ന ഓരോ എപ്പിസോഡുകളിലും കഥാഗതി എന്താകുമെന്നുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. അപ്പുവിന് കുഞ്ഞ് ജനിച്ചാൽ ഇനി വരുന്നത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾ ആയിരിക്കും. അതുകൊണ്ട് തന്നെ രാജേശ്വരിയുടെ ചതി ഇനി ആവർത്തിക്കാൻ പാടില്ല എന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്.Santhwanam promo may 22 malayalam