തമ്പിയുടെ കള്ളകളി അപ്പു അവസാനം കയ്യോടെ പിടിക്കുന്നു; രാജേശ്വരിയെ തകർക്കാനുള്ള ആദിശക്തി രൂപം കൊണ്ട് അംബിക | Santhwanam Promo May 20th

Santhwanam Promo May 20th Malayalam : റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം. നിരവധി ആളുകൾ ഇപ്പോൾ സാന്ത്വനത്തിന് ആരാധകരായി മാറിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ ചെറുപ്പക്കാരും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന സാന്ത്വനം പരമ്പര ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ കഥാ മുഹൂർത്തങ്ങളുമായി ആളുകളുടെ മനസ്സ് കീഴടക്കി കൊണ്ടിരിക്കുകയാണ്. സാന്ത്വനം വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്നത് കുടുംബാംഗങ്ങളെ പോലെ തന്നെ പ്രേക്ഷകരും കാത്തിരുന്ന സംഭവമായിരുന്നു.

അപ്പുവിന് ആദ്യകുഞ്ഞ് നഷ്ടപ്പെട്ടതിനു ശേഷം രണ്ടാമത്തെ കുഞ്ഞ് വന്നപ്പോൾ എല്ലാവരും ഒരുപോലെ സന്തോഷിച്ചിരുന്നുഎന്നാൽ രാജേശ്വരിയും തമ്പിയും ചേർന്ന് സാന്ത്വനം വീടിൻറെ സന്തോഷം കെടുത്തുവാനുള്ള നിമിഷങ്ങൾ പദ്ധതിയിടുമ്പോൾ കുടുംബത്തിലെ ഐക്യവും സന്തോഷവും തകർന്നു പോകാതെ മുന്നോട്ടുപോകുവാനാണ് സാന്ത്വനത്തിലെ ഓരോ അംഗങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അപ്പുവിന്റെ കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള ചില സംസാരങ്ങളാണ് പ്രമോ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്.

Santhwanam Promo May 20th
Santhwanam Promo May 20th

ഇത് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു ദേവിയെ ഉപദേശിക്കുന്ന വാക്കുകളോടെയാണ് ഏറ്റവും പുതിയ പ്രമോ ആരംഭിക്കുന്നത്.അപ്പു ഗർഭിണിയായിരുന്ന സമയത്ത് എൻറെ കുഞ്ഞിന് ഒന്നല്ല രണ്ട് അമ്മമാർ ഉണ്ടാകുമെന്ന് പറഞ്ഞത് ഏതു നിമിഷവും മാറ്റിപ്പറയാമെന്നാണ് അഞ്ചു പറയുന്നത്. അത് ഇപ്പോഴേ ദേവിയേച്ചി ഉൾക്കൊള്ളുകയാണെങ്കിൽ പിന്നീട് വിഷമിക്കേണ്ടി വരില്ല എന്നും അഞ്ചുപറയുന്നുണ്ട്.

അതേസമയം തന്നെ തന്റെ പേരക്കിടാവിന് ഒരു അമ്മ മാത്രമേ ഉള്ളൂ എന്നും മറ്റാരെക്കൊണ്ടും അവളെ തൊടിപ്പിക്കരുത് എന്നും തമ്പി പറയുന്നതും പ്രമോയിൽ നിറഞ്ഞു നിൽക്കുന്നു. തമ്പിയുടെയും രാജേശ്വരിയുടെയും കുതന്ത്രങ്ങൾ മനസ്സിലാക്കുന്ന അപ്പുവിന്റെ മമ്മി രാജേശ്വരി അപ്പച്ചിയെ സൂക്ഷിക്കണമെന്ന് അപ്പുവിന് താക്കീത് കൊടുക്കുന്നുണ്ട്. അതുപോലെതന്നെ എല്ലാവർക്കും രാജേശ്വരി അപ്പച്ചിയുടെ കാര്യത്തിൽ ടെൻഷൻ ആണെന്ന് അപ്പുവും പറയുന്നു. അപ്പുവും അമ്മയും സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അപ്പുവിന് ഒരു വയറുവേദന അനുഭവപ്പെടുന്നതോടെയാണ് ഏറ്റവും പുതിയ പ്രമോ അവസാനിക്കുന്നത്. Santhwanam Promo May 20th

 

Rate this post