
തമ്പിയുടെ എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കി ശങ്കരമാമ!! ശങ്കരമ്മാമക്ക് മുന്നിൽ ഉത്തരം മുട്ടി തമ്പി, അപ്പുവിനെ കണ്ടെത്തി; ഇനി ഇടിവെട്ട് ട്വിസ്റ്റ് | Santhwanam Promo May 18th
Santhwanam Promo May 18th Malayalam : പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി സംഭവബഹുലമായ മുഹൂർത്തങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അപ്പുവിനെ കാണാതായതിന് പിന്നാലെ ഇരുവീട്ടുകാരും തമ്മിലുള്ള കലഹവും , പോരുവിളിയുമെല്ലാം പ്രേക്ഷകർ കണ്ടതാണ്. സാന്ത്വനം വീട്ടിലുള്ളവരാണ് അപ്പുവിനെ ഒളിപ്പിച്ചുവെച്ചതെന്നും, നേരം പുലരും മുൻപേ തന്റെ മകളെ തനിക്ക് കാണണം ഇല്ലെങ്കിൽ കുടുംബത്തെ ഒന്നാകെ നശിപ്പിക്കും എന്നും തമ്പി പറഞ്ഞിട്ടുണ്ട്.
സാന്ത്വനം വീട്ടിലുള്ളവർക്ക് അപ്പു എവിടെ പോയതാണെന്ന് അറിയാത്തതുകൊണ്ട് തമ്പി തന്നെയാണ് അപ്പുവിനെ മാറ്റിയതെന്ന് ഹരി പറയുന്നുണ്ട്. എന്നാൽ ഇരു വീട്ടുകാരുടെയും ഈ പിണക്കവും പ്രശ്നങ്ങളും കണ്ട് ഭയപ്പെട്ട് അപ്പു എവിടയോ ഓടിപ്പോയെന്നാണ് പ്രേക്ഷകർ പറയുന്നത്. അപ്പുവിന്റെ ഈ തിരോധനത്തിന് പിന്നിൽ ആരാണെന്നുള്ളത് ഇനിയും മനസിലായിട്ടില്ല. അപ്പു തിരിച്ചെത്തുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ സാന്ത്വനം വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നിരിക്കുകയാണ്. മാറ്റാരുമല്ല അഞ്ജുവിന്റെ അച്ഛൻ ശങ്കരൻ മാമനാണ് വിളിച്ചത്. ബാലനോടും, ദേവിയോടും,ഹരിയെയും, ലക്ഷ്മി അമ്മയെയും കൂട്ടി ശങ്കരൻ മാമന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞിരിക്കുകയാണ്. അമ്മാവൻ വിളിച്ചത് എന്തിനാണ് എന്നുള്ള സംശയത്തിൽ ബാലനും ദേവിയും നിൽക്കുന്നുണ്ട്. അതേസമയം തന്നെ അമരാവതിയിലേക്ക് വിളിച്ച് തമ്പിയോടും കുടുംബത്തോടും വീട്ടിലേക്ക് വരാൻ ശങ്കരൻ മാമൻ പറഞ്ഞിട്ടുണ്ട്.
രണ്ടു വീട്ടുകാരും എത്തിയശേഷം അപ്പുവിന്റെ കാര്യത്തിൽ ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. അപ്പുവിനെ ശങ്കരൻ മാമന്റെ വീട്ടിൽ ഒളിപ്പിച്ചതാണോ എന്ന് ചോദിച്ചു, രാജേശ്വരി പ്രശ്നമുണ്ടാക്കുന്നുണ്ട്. അപ്പു എല്ലാവരിൽ നിന്നും അകന്ന് ശങ്കരൻ മാമന്റെ വീട്ടിലേക്ക് പോയതാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇരുകുടുംബങ്ങളും തമ്മിൽ ഇങ്ങനെ ദേഷ്യവും, വാശിയും കൊണ്ട് നടന്നാൽ പരമ്പരയുടെ കഥ ഇനി എന്താകുമെന്നുള്ളത് ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്. Santhwanam Promo May 18 Malayalam