ലക്ഷ്മിയമ്മയുടെ പിറന്നാൾ ആഘോഷത്തിൽ അതിഥിയാകാൻ തമ്പിയും രാജേശ്വരിയും..!!തമ്പിയെ കൊണ്ട് എണ്ണിയെണ്ണി കണക്കുതീർത്ത് ലക്ഷ്മിയമ്മ കണ്ണ് തള്ളി തമ്പിയും രാജേശ്വരിയും..!! കലിപ്പൂണ്ട് അപ്പു..!!|santhwanam promo march 29 malayalam

santhwanam promo march 29 malayalam:മലയാള കുടുംബ പ്രേക്ഷകർ ഹൃദയത്തിലേറ്റുന്ന ഒരുപിടി മലയാള പരമ്പരകൾ ഉണ്ട്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. വ്യത്യസ്തമായ കഥാമൂർത്തങ്ങളാണ് ഈ പരമ്പരയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത്.കഥയിലുള്ള ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം കുടുംബത്തിലെ സന്തോഷകരമായ സാഹചര്യങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലൂടെ കടന്നുപോകുന്നത്. ഇപ്പോൾ സാന്ത്വനം കുടുംബത്തിലെ അമ്മയുടെ പിറന്നാൾ ആണ്. കുടുംബത്തിലെ എല്ലാവരും ചേർന്ന് ആഘോഷകരം ആക്കുകയാണ് ഈ ചടങ്ങ്. ഗിരിജ പ്രേമനാണ് അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജലിയുടെ കുടുംബക്കാരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അഞ്ജലി ഇപ്പോൾ തന്റെ അച്ഛന്റെ ബിസിനസ്‌ ഏറ്റെടുത്ത് നടത്തിവരുകയാണ്. അഞ്ജലിക്ക് എല്ലാ സപ്പോർട്ടും നൽകി കുടുംബത്തിലുള്ളവർ കൂടെയുണ്ട്.
ശിവാഞ്ജലി മോഡുലാർ കിച്ചൻ വളരെ നല്ല രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.അഞ്ജലി ഇതുവരെ ഒരു ചിത്രം വരയ്ക്കുന്നത് പോലും കണ്ടിട്ടില്ല എന്ന് ദേവിയും അപ്പുവും പറയുമ്പോൾ ചിത്രം വരയ്ക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകണ്ടേ എന്ന് അഞ്ജലി പറയുന്നു. അച്ഛന്റെ ബിസിനസ് തകരാനും അത് അഞ്ജലി ഏറ്റെടുത്ത് നടത്താനും ഉണ്ടായ കാരണങ്ങളെല്ലാം ഒരു നിമിത്തമാണ് എന്ന് അപ്പു പറയുന്നുണ്ട്. എല്ലാവരും ഒന്നിച്ച് കേക്ക് മുറിക്കാൻ നിൽക്കുമ്പോഴാണ് വിളിക്കാത്ത അതിഥികളായി കുടുംബത്തിലേക്ക് അപ്പുവിന്റെ ഡാഡിയും മമ്മിയും അപ്പച്ചിയും എത്തുന്നത്. ഈ സന്ദർഭത്തിൽ സാന്ത്വനം കുടുംബത്തിനും എല്ലാവർക്കും അമർഷമുണ്ട്. എന്നാൽ അപ്പുവിന് ഇത് സന്തോഷം ആകുന്നു. അടുത്ത ദിവസങ്ങളിൽ എന്താണ് സാന്ത്വനം കുടുംബത്തിൽ നടക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.santhwanam promo march 29 malayalam
Rate this post