
മോഡുലാർ കിച്ചണിൽ പേരെടുത്ത് ശിവാജ്ഞലി മോഡുലാർസ്…!!അഞ്ജലിയുടെ തള്ളിൽ വീണ് ഹൗസ് ഓണർ…!! സഹികെട്ട് ഹരി ആ സത്യം തുറന്നു പറയുന്നു..!! ലക്ഷ്മിയമ്മക്ക് ദേവിയുടെ സ്നേഹ ചുംബനം..!!|santhwanam promo march 28 malayalam
santhwanam promo march 28 malayalam:മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഒരു കുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിൽ തുറന്നു കാണിക്കുന്നത്. സാന്ത്വനം എന്ന കുടുംബത്തിലെ സഹോദരന്മാരുടെ ഒത്തൊരുമയും സന്തോഷവും ഈ പരമ്പരയുടെ പ്രധാന ഇതിവൃത്തമാകുന്നു. പരമ്പരയിലുള്ള ഓരോ താരങ്ങളെയും പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
ഇപ്പോൾ പരമ്പരയിൽ വളരെ സന്തോഷകരമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അപ്പുവും ഹരിയും അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ സന്തോഷവും, ഹരിക്ക് പുതിയ ഒരു ജോലി ലഭിക്കാൻ പോകുന്നതിന്റെ സന്തോഷവും, കൂടാതെ അഞ്ജലിയുടെയും ശിവന്റെയും ബിസിനസ് സക്സസ് ആകുന്നതിന്റെ ആഘോഷവും എല്ലാം സാന്ത്വനം കുടുംബത്തിൽ നിറഞ്ഞു നിൽക്കുകയാണ്.
സാന്ത്വനം സഹോദരന്മാരുടെ അമ്മയുടെ പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞദിവസം പരമ്പരയിൽ പ്രധാന പ്രമേയമായി വന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ അടുത്ത ദിവസത്തെ വീഡിയോയിൽ സാന്ത്വനത്തിലെ ചില സന്തോഷം നിറഞ്ഞ കാഴ്ചകളാണ് പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. വിഷമിച്ചിരിക്കുന്ന അമ്മയ്ക്ക് ശ്രീദേവി മുത്തം നൽകുന്നതും, ഹരിയെ ജോലിയുടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ബാലനും ശിവനും നിർബന്ധിക്കുന്നതും അടുത്ത ദിവസത്തെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. കൂടാതെ അഞ്ജലിയും ശിവനും ചേർന്ന് അഞ്ജലിയുടെ അച്ഛനെ സഹായിക്കാനായി തുടങ്ങിയ പുതിയ ബിസിനസ് വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
മോഡുലാർ കിച്ചൻ എന്നാ പുതിയ ആശയം അഞ്ജലിയും ശിവനും അവതരിപ്പിച്ചതോടെ ബിസിനസ് സക്സസ് ആവുകയായിരുന്നു. അഞ്ജലി അഭിനന്ദിക്കാൻ എത്തിയ വ്യക്തിയോട് അഞ്ജലി പറയുന്നുണ്ട്, ഇത് എന്റെ അച്ഛന്റെ ബിസിനസ് ആയിരുന്നു എന്നും ഇപ്പോൾ ഞങ്ങൾ അതിൽ മോടുലാർ കിച്ചൻ കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തി ശിവാഞ്ജലി മോഡുലാർ എന്ന കമ്പനി ആക്കിയെന്നും ഇപ്പോൾ മോഡുലാർ കിച്ചൻ മേഖലയിൽ തന്നെ നമ്പർ വൺ പ്ലേസിൽ എത്തിയിട്ടുണ്ട് എന്നും പറയുന്നു. അഞ്ജലിയുടെ ഈ സംസാരം കേട്ട് സാന്ത്വനത്തിലെ എല്ലാവരും പകച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം. സാന്ത്വനത്തിലെ ഈ സന്തോഷം തന്നെയാണ് പ്രേക്ഷകരും ആസ്വദിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.santhwanam promo march 28 malayalam