കൃഷ്ണ സ്റ്റോർസ് ഹോം ഡെലിവറി നോട്ടീസ് കണ്ട് കിളി പോയി തമ്പി..!! തോൽവികൾ ഏറ്റു വാങ്ങാനായി തമ്പി യുടെ ജീവിതം ഇനിയും ബാക്കിയോ..!! അപ്പുന്റെ ഈ മാറ്റം എത്ര നാൾ കാണുമോ എന്ന് പ്രേക്ഷകർ..!! അപ്പുവിനോട് മധുരപ്രതികാരത്തിനായി അഞ്ചു..!! | santhwanam promo march 2 malayalam
santhwanam promo march 2 malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഇപ്പോഴിതാ സാന്ത്വനം പരമ്പരയിൽ വ്യത്യസ്തമായ ഒരു കഥാമുഹൂർത്തം വന്നുചേർന്നിരിക്കുകയാണ്. കൃഷ്ണ സ്റ്റോർസ് ഹോം ഡെലിവറി ആരംഭിക്കുകയാണ്. അതിൻറെ തിരക്കിലാണ് സാന്ത്വനം വീട്. പത്രത്തോടൊപ്പം കൃഷ്ണ സ്റ്റോർസിന്റെ ഹോം ഡെലിവറിയുടെ പരസ്യനോട്ടീസ് കൂടി കണ്ടതോടെ തമ്പിക്ക് ഭ്രാന്ത് പിടിക്കുകയാണ്.
ആ നോട്ടീസ് എടുത്ത് വലിച്ചെറിയാൻ തമ്പിക്ക് ഒരു മടിയും ഉണ്ടായില്ല. സാന്ത്വനം വീട് ഒന്നാകെ ഇപ്പോൾ വലിയ ആവേശത്തിലാണ്. ഒരു പുതിയ കട തുടങ്ങാൻ പോകുന്ന അതേ ഫീലിംഗ് ആണ് ഇപ്പോൾ ഹോം ഡെലിവറി തുടങ്ങുമ്പോൾ അവർക്കുള്ളത്. ഇത് നിലനിൽപ്പിന് വേണ്ടിയുള്ള ഒരു സമരമാണ്, ഏറ്റുമുട്ടലാണ്. ടെലിവിഷൻ സ്ക്രീനിലെ നമ്പർ വൺ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം.

കുടുംബബന്ധങ്ങളുടെ സ്നേഹവും കരുതലും പ്രമേയമാക്കിയ ഈ സീരിയൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് തന്നെയാണ്. അപർണ്ണ സ്റ്റോർസിന്റെ വളർച്ച കൃഷ്ണ സ്റ്റോർസിന് ഒരു തളർച്ചയാകുമോ എന്ന് ചിന്തിച്ചവർക്ക് ഇപ്പോൾ കൃത്യമായ മറുപടി ലഭിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിലൊന്നായ സാന്ത്വനം സോഷ്യൽ മീഡിയയുടെയും പ്രിയ പരമ്പര തന്നെ. നിരവധി ഫാൻ പേജുകളാണ് ഈ പരമ്പരയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ ഉള്ളത്.

ശിവാഞ്ജലി ജോഡി കുടുംബപ്രേക്ഷകർക്കും സോഷ്യൽ മീഡിയയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ജോഡിയാണ്. എന്ത് തന്നെയാണെങ്കിലും ഇപ്പോൾ കുടുംബപ്രക്ഷകർ വൻ ത്രില്ലിലാണ്. കൃഷ്ണ സ്റ്റോർസിന്റെ വളർച്ച കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഹോം ഡെലിവറി വഴി കൃഷ്ണ സ്റ്റോർസ് നേടിയെടുക്കുന്ന വിജയം കാണാൻ പ്രേക്ഷകർ വലിയ ത്രില്ലിലാണ് എന്ന് തന്നെ പറയാം.