ശിവനും അഞ്‌ജലിയും തമ്മിലുള്ള അടുപ്പം വീണ്ടും കൂടുമ്പോൾ…!! എന്നാൽ വരാനിരിക്കുന്നത് സത്യത്തിൽ എന്ത്…? | santhwanam promo march 15 malayalam

santhwanam promo march 15 malayalam;കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ സാന്ത്വനത്തിലെ പുതുപുത്തൻ രംഗങ്ങൾ പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രേക്ഷകർക്ക് കാണാൻ കഴിയാതിരുന്ന ശിവാഞ്ജലി പ്രണയമുഹൂർത്തങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ വീണ്ടും എത്തിയിരിക്കുന്നത്. ശിവനും അഞ്ജലിയും ഇപ്പോൾ ഒറ്റക്കെട്ടാണ്.

ഇരുവരും ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണ്. അഞ്ജലിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് ശിവനെന്ന ഭർത്താവ്. എന്ത് കാര്യത്തിനും സപ്പോർട്ട് ചെയ്യുന്ന, കൂടെ നിൽക്കുന്ന ഇങ്ങനെയൊരാൾ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് തന്നെ. പ്രേക്ഷകരെല്ലാം ഇപ്പോൾ ശിവനെ അഭിനന്ദിക്കുകയാണ്. അഞ്ജലിയുടെ ഒരു സ്വപ്നവും പാഴാകാതിരിക്കാൻ കൂടെ നിൽക്കുന്ന ശിവൻറെ നല്ല മനസ്സിനെ അഭിനന്ദിക്കാതെ വയ്യ. സാന്ത്വനം പരമ്പര ആരംഭിക്കുന്ന സമയത്ത് ശിവനും അഞ്ജലിയും തമ്മിൽ മുട്ടൻ വഴക്കായിരുന്നു.

santhwanam-promo-march-15-malayalam

പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് വിവാഹിതരാകേണ്ടി വന്നു. വിവാഹശേഷം ആദ്യകാലങ്ങളിൽ പരസ്പരം വിയോജിപ്പിലായിരുന്നു ഇവർ. എന്നാൽ പിന്നീട് പതുക്കെ മൗനപ്രണയം കണ്ടുതുടങ്ങി. അതിനുശേഷമാണ് ഇവർ തമ്മിലുള്ള പ്രണയം കടുത്തതും ഇപ്പോഴിതാ ആരും ആഗ്രഹിക്കുന്ന പോലൊരു ദാമ്പത്യം ഇവർ നയിക്കുന്നതും. എന്ത് തന്നെയാണെങ്കിലും സാന്ത്വനത്തിന്റെ പ്രേക്ഷകരെല്ലാം അതീവസന്തുഷ്ടരാണ്.

santhwanam-promo-march-15-malayalam

പരമ്പരയിൽ ഇപ്പോൾ കാണിക്കുന്ന ശിവാഞ്ജലി രംഗങ്ങൾക്ക് അല്പം ക്യൂട്ട്നസ് കൂടുതലാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. സജിനും ഗോപിക അനിലുമാണ് ശിവനും അഞ്ജലിയുമായി പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇവർക്ക് ഒട്ടേറെ ആരാധകരാണുള്ളത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം വേർഷൻ തന്നെയാണ് സാന്ത്വനം. തമിഴിൽ നടി സുചിതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Rate this post