അപർണ്ണ സാന്ത്വനത്തിലുള്ളവരിൽ നിന്നും അകലുന്നുവോ ?…അപ്പുവും ഹരിയും തമ്മിൽ വൻ ക ലഹം…ഇവർ പിരിയുന്നുവോ…? | santhwanam promo

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്നത് പ്രേക്ഷകർ ഒരിക്കലും ചിന്തിക്കാത്ത വിധത്തിലുള്ള സംഭവബഹുലമായ മുഹൂർത്തങ്ങളാണ്. രാജശേഖരൻ തമ്പി ഒരുക്കുന്ന പുതിയ നാടകം ഇപ്പോൾ അരങ്ങേറിയിരിക്കുകയാണ്. അപർണയുടെ പേരിൽ പുതിയ സൂപ്പർ മാർക്കറ്റ് തുടങ്ങിയിരിക്കുകയാണ് രാജശേഖരൻ തമ്പി.

ഈ സൂപ്പർ മാർക്കറ്റ് സാന്ത്വനം കുടുംബത്തിന്റെ ഉപജീവനമാർഗമായ കൃഷ്ണാ സ്റ്റോറിന് തൊട്ടു മുൻപിൽ ആയതുകൊണ്ട് കുടുംബത്തിലുള്ളവർ എല്ലാവരും ആകെ ദുഃഖത്തിലാണ്. സേതുവിന്റെ കടബാധ്യതയെ തുടർന്ന് കുടുംബത്തിൽ പ്രശ്നങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ സമയം തന്നെ വീണ്ടും ഒരു വലിയ പ്രതിസന്ധി സാന്ത്വനം വീട്ടിലേക്ക് എത്തുകയാണ്. അഞ്‌ജലിയും ശിവനുമായുള്ള പിണക്കം മാറിയത്തിനുപിന്നാലെ അപ്പുവും ഹരിയുമിപ്പോൾ പിണങ്ങിയിരിക്കുകയാണ്.

This image has an empty alt attribute; its file name is FotoJet282-1-1024x666.jpg

കാർ വാങ്ങാൻ മാറ്റിവെച്ചിരുന്ന അഞ്ചുലക്ഷം രൂപ ബാലൻ സേതുവിന് കടം തീർക്കാൻ എടുത്തുകൊടുത്തത് അപർണയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അപർണ ബാലന്റെ മുഖത്തുനോക്കി ആ സംഭവത്തിൽ തനിക്കുള്ള ഇഷ്ടക്കേട് പറഞ്ഞിട്ടുണ്ട്. അപർണയുടെ ഭാഗത്തുനിന്നുള്ള ഈ എതിർപ്പിനേക്കാൾ ബാലനെയും ദേവിയെയും മാനസികമായി തളർത്തിയത് ഒരു കുഞ്ഞിനെ വളർത്താനുള്ള ചിലവുകളെക്കുറിച്ചൊന്നും ബാലേട്ടനും ദേവിയേടത്തിക്കും അറിയില്ലല്ലോ, അത് നിങ്ങൾക്ക് അനുഭവമില്ലാത്ത കാര്യമല്ലേ എന്ന് അപർണ മുഖത്തു നോക്കി ചോദിച്ചതാണ്.

അപർണയിൽ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം കുടുംബത്തിൽ ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഈ കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം ആകെ പ്രേക്ഷകരെ വിഷമത്തിലാക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ അരങ്ങേറിയിരുന്നത്. ഇപ്പോൾ ഈ സൂപ്പർ മാർക്കറ്റ് കാരണം കുടുംബത്തിന്റെ ഉപജീവനമാർഗം പ്രതിസന്ധിയിൽ ആകുന്നതിലുള്ള ഭയം എല്ലാവരിലും നിറഞ്ഞിരിക്കുന്നു. അപർണയാണെങ്കിൽ തന്റെ ഡാഡി വലിയ ആളാണെന്നും എല്ലാവർക്കും നല്ലത് മാത്രം വരാൻ ആഗ്രഹിക്കുന്ന ആളാണെന്നുമെല്ലാം പറഞ്ഞ് വളരെ സന്തോഷത്തിലാണ്. ഇനി പരമ്പരയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നുള്ള ആകാംഷയിൽ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

Rate this post