പിണക്കമെല്ലാം മാറി അഞ്ജുവും ശിവനും…പരിഭവം മാറാതെ അപ്പു…ശിവാഞ്‌ജലി റൊമാന്റിക് സീനുകൾ വീണ്ടും…!! | santhwanam promo

പരസ്പരം പിണക്കം മാറ്റി ശിവനും അഞ്‌ജലിയും. മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ സാന്ത്വനത്തിൽ ശിവന്റെയും അഞ്ജലിയുടെയും പിണക്കമായിരുന്നു കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി പ്രേക്ഷകർ കണ്ടിരുന്നത്. സേതുവേട്ടന്റെ പ്രശ്നം അന്വേഷിക്കാൻ പോയ ശിവൻ മറ്റുള്ളവരോട് വഴക്കിന് പോയത് അഞ്ജലിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അഞ്ജലി ശിവനുമായി കലഹിക്കുകയും പിണങ്ങുകയും ചെയ്തിരുന്നത്. ഈ പ്രശ്നത്തിന് പിന്നാലെ കുടുംബത്തിലാകെ ഒട്ടേറെ സങ്കീർണ്ണതകൾ ഉണ്ടാകുകയും എല്ലാവരും വളരെ വിഷമിക്കുകയും ചെയ്തിരുന്നു.

ശിവൻ ഇങ്ങനെ ഗുണ്ടയെ പോലെ നടന്ന് പോലീസ് കേസൊക്കെ ആകുന്നതിൽ അഞ്ജലിക്ക് നല്ല പേടിയുള്ളത് കൊണ്ടാണ് ശിവനെ ഒരു പാഠം പഠിപ്പിക്കാൻ അഞ്ജലി ശിവനുമായി കുറച്ച് ദിവസം പിണങ്ങി, ശിവനോട് ഒന്നും മിണ്ടാതെ നടന്നത്. എന്നാൽ ഇപ്പോൾ ഇരുവരും പിണക്കം മാറ്റി വീണ്ടും സ്നേഹത്തോടെ ജീവിക്കാൻ തുടങ്ങുകയാണ്. പരമ്പരയിൽ രണ്ടുപേർക്കും ഒട്ടും താല്പര്യമില്ലാതെയാണ് ഇരുവരുടെയും വിവാഹം നടന്നത്.

ആദ്യമൊക്കെ ഇരുവരും കണ്ണിൽ കണ്ടാൽ ശത്രുക്കളെപ്പോലെ കടിച്ചുകീറാൻ വരുകയും കലഹിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ പതിയെ പതിയെ അഞ്ജലിയും ശിവനും തമ്മിൽ പരസ്പരം അടുത്ത് ഒരുപാട് സ്നേഹിക്കാൻ തുടങ്ങി. പരമ്പരയിലെ മികച്ച ജോടികൾ ശിവനും അഞ്ജലിയുമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ വർഷത്തെ ടെലിവിഷൻ അവാർഡിൽ മികച്ച ജോഡികൾക്കുള്ള അവാർഡ് ലഭിച്ചത് ശിവന്റെയും അഞ്ജലിയുടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സജിനും ഡോക്ടർ ഗോപിക അനിലിനുമാണ്.

ശിവാഞ്ജലിമാരുടെ പേരിൽ ഒരുപാട് ഫാൻ പേജുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇരുവരുടെയും പിണക്കം മാറിയതിൽ അവരെല്ലാവരും വലിയ സന്തോഷത്തിലാണ്. ഇനി ശിവാജ്ഞലിമാരുടെ പ്രണയ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ. യഥാർത്ഥ സ്നേഹമുള്ളിടത്തെ പിണക്കങ്ങളുണ്ടാകുകയുള്ളൂ എന്നാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ട് ഇനിയും ശിവാഞ്ജലിമാർ ഇണങ്ങുകയും പിണങ്ങുകയും ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Rate this post