ശിവനുവേണ്ടി അഞ്ജലിയുടെ സ്നേഹപൂജ…ശിവൻ അഞ്ജലിക്കായി കരുതിയ ആ പൊതിയിൽ എന്താണ്? പ്രേക്ഷകരെ ആകാംക്ഷയിൽ ആഴ്ത്തി സാന്ത്വനം..!! | Santhwanam Promo jan 18
മലയാളികളുടെ പ്രിയപരമ്പരയായ സാന്ത്വനത്തിൽ വീണ്ടും പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ്. ശിവാഞ്ജലിമാരുടെ പിണക്കം നീണ്ടുനീണ്ടു പോകുമ്പോൾ പ്രേക്ഷകരെല്ലാവരും വളരെ വിഷമത്തിലാണ്. പരമ്പര കാണുന്നത് തന്നെ ശിവന്റെയും അഞ്ജലിയുടെയും പ്രണയം കാണാനാണെന്ന് ഒരുപാട് പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്. അവർ ഇങ്ങനെ പിണക്കം മാറ്റാതെയിരുന്നാൽ സാന്ത്വനം കാണാനുള്ള ഞങ്ങളുടെ താല്പര്യം കുറഞ്ഞുപോകുമോ എന്നും ഒരുപാട് പ്രേക്ഷകരാണ് ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്.
സേതുവിന്റെ അറസ്റ്റിന് പിന്നാലെ സാന്ത്വനം വീട്ടിലുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിട്ടും ശിവന്റെയും അഞ്ജലിയുടെയും പിണക്കം മാത്രം ഇപ്പോഴും അവസാനിക്കാതെ തുടരുകയാണ്. പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞതാണ് ജീവിതം. യഥാർത്ഥസ്നേഹം ഉള്ളിടത്തേ ആഴത്തിലുള്ള പിണക്കങ്ങൾ ഉണ്ടാവുകയുള്ളൂ. ശിവന്റെയും അഞ്ജലിയുടെയും പിണക്കം മാറി അവർ വീണ്ടും ഇണങ്ങി ജീവിക്കുന്നത് കാണാൻ ഒരുപാട് പ്രേക്ഷകരാണ് കാത്തിരിക്കുന്നത്.

ശിവനോട് അഞ്ജലിയ്ക്ക് എത്രത്തോളം സ്നേഹമുണ്ടെന്ന് അഞ്ജലി ജയന്തിയോട് ശിവനു വേണ്ടി വാദിച്ചതിൽ നിന്നും സാന്ത്വനം വീട്ടിലുള്ളവർക്ക് മനസ്സിലായിട്ടുണ്ട് . ശിവനെ ഒരു നിമിഷം പോലും ആരും കുറ്റം പറയുന്നത് അഞ്ജലിക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണ്. അത്രമാത്രം ശിവനെ മനസ്സിൽ സ്നേഹപൂജ നടത്തുകയാണ് അഞ്ജലി. അഞ്ജുവിന്റെയും ശിവന്റെയും ഈ പിണക്കം സാന്ത്വനം കുടുംബത്തെ മുഴുവനായും ബാധിച്ചിരിക്കുകയാണ്. കുടുംബത്തിലുള്ള മറ്റ് അംഗങ്ങൾ എല്ലാവരും തന്നെ ഇവരുടെ ഈ പിണക്കത്തിൽ വളരെ മനോവിഷമത്തിലാണ്.
അഞ്ജുവിന്റെ പിണക്കം മാറ്റാനായി ശിവൻ പലതവണ ശ്രമിച്ചെങ്കിലും അതിലൊന്നും അഞ്ജലി വീണില്ല. ഇപ്പോൾ അഞ്ജുവിനെ വീണ്ടും പിണക്കം മാറ്റി ഇണക്കാൻ വേണ്ടി ശിവൻ തന്റെ പുതിയ അടവുകൾ എടുക്കുകയാണ്. അഞ്ജുവിന് വേണ്ടി ഒരു പൊതി തങ്ങളുടെ റൂമിൽ കൊണ്ടുവെച്ചിരിക്കുകയാണ് ശിവൻ. ഈ പൊതിയിൽ അഞ്ജുവിന്റെ പിണക്കം മാറ്റാൻ കഴിവുള്ള എന്തോ ഒന്നുണ്ട്. വരുന്ന എപ്പിസോഡുകളിൽ ശിവാഞ്ജലിമാർ തങ്ങളുടെ പിണക്കം മാറ്റി വീണ്ടും പഴയതുപോലെ സ്നേഹത്തോടെ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്നത്.
