പുലിവാല് പിടിച്ച് ശിവൻ..കൈനോട്ടക്കാരൻ പ്രേവചിച്ചതുപോലെ സംഭവിക്കുമോ…ശിവന്റെ ആദ്യ കാമുകിയുടെ കളിയാക്കലുകൾ സഹിക്കാനാവാതെ അഞ്ചു…!!!| Santhwanam Promo

മലയാളികൾക്കിടയിൽ എല്ലാം തന്നെ ഒരുപോലെ തരംഗം സൃഷ്ടിച്ച മിനിസ്‌ക്രീൻ പരമ്പരകൾ വളരെ ചുരുക്കമാണ്. എന്നാൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ ഇഷ്ടം സ്വന്തമാക്കിയ ഒരു പരമ്പരയാണ് സാന്ത്വനം. സഹോദര സ്നേഹത്തിന്റെ ഊഷ്മള ബന്ധം വിവരിക്കുന്ന പരമ്പര ഇപ്പോൾ അത്യന്തം നാടകീയ മുഹൂർത്തങ്ങളിൽ കൂടിയാണ് മുന്നോട്ട് പോകുന്നത്.

അതേസമയം സാന്ത്വനം പരമ്പരയിൽ ഒരിക്കൽ കൂടി ശിവാഞ്‌ജലി രംഗങ്ങൾ എത്തുന്നതാണ് കാണാൻ കഴിയുന്നത്. ശിവനും അഞ്ജുവും ഒരുമിച്ചു അമ്പല ദർശനത്തിന് വേണ്ടി പോകുന്നത് പുത്തൻ പ്രോമോയിൽ കാണാൻ കഴിയുമ്പോൾ ചില സസ്പെൻസുകൾ കൂടി പുതിയ സാന്ത്വനം പ്രോമോ ഒളിപ്പിക്കുന്നുണ്ട്. ശിവാഞ്‌ജലിമാർ അമ്പല ദർശനവും പിന്നീട് സംഭവിക്കുന്ന രസകരമായ സംഭവങ്ങളും എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വമാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

അമ്പല ദർശന സമയം ഒരിക്കൽ കൂടി ശിവന്റെ പഴയ പെൺ സുഹൃത്തിനെ അഞ്ജുവും ശിവനും കാണാനിടയാകുന്നതും പിന്നീട് അഞ്ജുവിനെ അവർ കളിയാക്കുന്നത് എല്ലാം തന്നെ പ്രോമോയിൽ കാണാൻ കഴിയും. ശിവൻ കഴിഞ്ഞ തവണ കണ്ടതിനേക്കാൾ സുന്ദരനായി എന്നാണ് അഭിപ്രായം എങ്കിൽ അഞ്ജു മോശമായി എന്നുള്ള അഭിപ്രായം ശിവാഞ്‌ജലിമാർക്ക് ഇടയിൽ പുത്തൻ തർക്കം ആയി മാറുന്നുണ്ട്. കൂടാതെ ഇരുവരും അമ്പല ദർശന സമയം കണ്ട ഒരു കൈ നോട്ടക്കാരൻ സൃഷ്ടിച്ച പ്രശ്നങ്ങൾ വേറെയും.

ശിവന് രണ്ട് പെൺകുട്ടികൾ സ്നേഹിക്കാൻ ഉണ്ടാകുമെന്നുള്ള കൈനോട്ടക്കാരൻ വാക്കുകൾ ഒരുവേള വൻ തർക്കങ്ങൾക്ക്‌ കാരണമായി മാറുന്നുണ്ട്.ശിവനുമായി പിണങ്ങി പോകുന്ന അഞ്ജുവിനെയും അഞ്ജുവിനെ ആശ്വസിപ്പിക്കാൻ പിറകെ പോകുന്ന ശിവനെയും പുത്തൻ പ്രോമോയിൽ കാണാൻ കഴിയുന്നുണ്ട്. മറ്റൊരു ശിവാഞ്‌ജലി തർക്കം കൂടി എത്തുമ്പോൾ ഇത്തവണ എങ്കിലും തുടരെ ആ സ്നേഹ നിമിഷങ്ങൾ കാണിക്കണം എന്നാണ് ആരാധകർ അഭിപ്രായം.

Rate this post