ഇനി ബാലനും ദേവിയും അമരാവതിയിൽ…അപ്പുവിനെ വശീകരിക്കാൻ പുതിയ തന്ത്രങ്ങളുമായി ജയന്തി..!! ബാലനും തമ്പിയും ഇനി ഒന്നിക്കുമോ..!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. ബാലന്റെയും അനിയൻമാരുടെയും കഥപറയുന്ന സാന്ത്വനത്തിൽ ദേവിയാണ് നായികാകഥാപാത്രം. സാന്ത്വനം വീടിൻറെ കുടുംബവിളക്കാണ് നടി ചിപ്പി രഞ്ജിത്ത് അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രം. ഇപ്പോഴിതാ ബാലനും ദേവിയും അമരാവതിയിൽ എത്തിയിരിക്കുകയാണ്.

രോഗശയ്യയിലായ തമ്പിയെ കാണാൻ വേണ്ടിയാണ് ബാലനും ദേവിയും എത്തിയിരിക്കുന്നത്. ഇത് അപ്പുവിന് ഏറെ സന്തോഷം നൽകുന്നുണ്ട്. എന്നാൽ ബാലനും ദേവിയും അമരാവതിയിൽ ചെല്ലുന്ന സമയത്താണ് അപ്രതീക്ഷിതമായി ജയന്തിയെ അവിടെ കാണുന്നത്. സാന്ത്വനം വീട്ടിൽ നിന്നും ജയന്തി നേരിട്ടെത്തിയത് അമരാവതിയിലേക്കാണ്. അമരാവതിയിലെത്തിയ ജയന്തി തന്റെ സ്ഥിരം പരിപാടി തുടങ്ങിവെച്ചു. പലതും പറഞ്ഞ് അപ്പുവിന്റെ മനസ്സ് മാറ്റിയെടുക്കുക എന്നതാണ് ജയന്തിയുടെ ഉദ്ദേശ്യം

അമരാവതിയിലെ സുഖസൗകര്യങ്ങളെക്കുറിച്ചും അത് സാന്ത്വനത്തിൽ ലഭിക്കാത്ത അപ്പുവിന്റെ ദൗർഭാഗ്യത്തെക്കുറിച്ചും ജയന്തി ക്ലാസെടുക്കുകയാണ്. ബാലനെയും ദേവിയെയും കണ്ടതോടെ ജയന്തി ഞെട്ടിപ്പോകുന്നുണ്ട്. താൻ അമരാവതിയിൽ എത്തിയ സമയത്ത് തന്നെ ബാലനും ദേവിയും അവിടേക്ക് വരുമെന്ന് ജയന്തി മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല. എന്നാൽ ജയന്തിയുടെ തനിസ്വഭാവം വീണ്ടും പ്രത്യക്ഷത്തിൽ തിരിച്ചറിഞ്ഞ ബാലൻ നല്ലൊരു പണി തിരിച്ചുകൊടുക്കുന്നുമുണ്ട്. ബാലനും ദേവിയും തന്നെ കാണാൻ വന്നതറിഞ്ഞ് തമ്പി അങ്കലാപ്പിലാണ്.

അവരുമായുള്ള ഒരു കൂടിക്കാഴ്ച തമ്പി ആഗ്രഹിക്കുന്നില്ല എന്നതുതന്നെയാണ് സത്യം. എന്നാൽ ഈ കൂടിക്കാഴ്ചയിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്ത് എന്നതാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചുവെക്കുന്നത്. ഈ കളിക്കളത്തിൽ ജയന്തി കൂടി ഉള്ളതുകൊണ്ട് സംഭവം എന്താണെങ്കിലും വഷളാകുമെന്ന് ഉറപ്പ്. നടി ചിപ്പി രഞ്ജിത്തിനൊപ്പം ഒരുപിടി മികച്ച താരങ്ങളാണ് സാന്ത്വനം പരമ്പരയിൽ അണിനിരക്കുന്നത്. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. എന്നാൽ തമിഴ് സീരിയലിൽ നിന്നും ഏറെ വ്യത്യസ്തമാണ് സാന്ത്വനത്തിന്റെ കഥ.

Rate this post