പ്രതിസന്ധികളെ തരണം ചെയ്ത് വെല്ലുവിളികളെ നേരിടാനൊരുങ്ങി അഞ്ജലി..!! പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച് ഹരി..!! ഈ സന്തോഷം തകർക്കാൻ തമ്പി വീണ്ടും വരുമോ..?!|santhwanam promo april 3 malayalam

santhwanam promo april 3 :കുടുംബപ്രേക്ഷകർ വളരെയധികം ഇഷ്ടത്തോടെ കാണുന്ന ചില കുടുംബ പരമ്പരകൾ ഉണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പ്രേക്ഷകരുടെ ഹൃദയം കവർന്ന ഒരു പിടി മലയാള പരമ്പരകളിൽ ഒന്നാണ് ഇത്.പരമ്പരയുടെ പ്രധാന ഇതിവൃത്തം എന്ന് പറയുന്നത് സാന്ത്വനം എന്ന കുടുംബം തന്നെയാണ്. ഈ കുടുംബത്തിലുള്ള സഹോദരങ്ങളുടെ സ്നേഹവും പരസ്പര വിശ്വാസവും തന്നെയാണ് പരമ്പരയുടെ പ്രധാന പ്രമേയം.

ഹരിയുടെയും അപ്പുവിന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളിലൂടെയും പരമ്പര കടന്നു പോകാറുണ്ട്. അപർണയുടെ അച്ഛനായ തമ്പിക്ക് ഹരിയേയും അപ്പുവിനെയും സാന്ത്വനം കുടുംബത്തിൽ നിന്നും പറച്ചു മാറ്റണമെന്നാണ് ആഗ്രഹം. ഇതിനുവേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് തമ്പി. അപ്പു ഹരിയ വിവാഹം ചെയ്ത നാൾ മുതൽ അപ്പുവിന്റെ ആഗ്രഹമാണ് ഹരിക്ക് അയാൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒരു ഉയർന്ന ജോലി ലഭിക്കണമെന്ന്.santhwanam promo april 3

എന്നാൽ ഇപ്പോൾ അതിനുള്ള സാഹചര്യം ഒത്തു വന്നിരിക്കുകയാണ്. കമ്പനിയിൽ വളരെ ഉയർന്ന ഒരു ജോലി തന്നെ ഇപ്പോൾ ഹരിയെ തേടി എത്തിയിട്ടുണ്ട്. അപ്പുവിന്റെ ആഗ്രഹം പോലെ ഈ ജോലിക്ക് ഹരി പോകാൻ തയ്യാറാകുന്നു. അതേസമയം ശിവന്റെയും അഞ്ജലിയുടെയും ജീവിതത്തിൽ വലിയൊരു നേട്ടമാണ് കൈവരിക്കാൻ പോകുന്നത്. അഞ്ജലിയുടെ പേരിൽ അഞ്ജലിയുടെ പുതിയ കമ്പനി രജിസ്റ്റർ ചെയ്യാൻ പോവുകയാണ്. ശിവാഞ്ജലി മോഡുലാർ എന്നാണ് ഇവരുടെ പുതിയ കമ്പനിയുടെ പേര്.

ഈ കമ്പനിയും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ കൃഷ്ണ സ്റ്റോർ വിട്ട് സാന്ത്വനത്തിലെ സഹോദരന്മാർ മറ്റുപല ജോലികളിലേക്കും തിരിഞ്ഞു തുടങ്ങുന്നു.സാന്ത്വനം കുടുംബത്തിൽ ഉണ്ടാകുന്ന ഉയർച്ചയിലൂടെ തന്നെയാണ് പരമ്പര കടന്നു പോകുന്നത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് നീങ്ങാൻ ഒരുങ്ങുകയാണ് ശിവാഞ്ജലിയും ഹരിയും അപ്പുവും. ഇവരുടെ ഈ ഉയർച്ചയിൽ ബാലകൃഷ്ണനും വളരെയധികം സന്തോഷിക്കുന്നു. ഏതായാലും ഇനി വരുന്ന നിമിഷങ്ങൾ സാന്ത്വനം കുടുംബത്തിൽ സന്തോഷത്തിന്റേത് തന്നെയാണ്.santhwanam promo april 3

Rate this post