ശങ്കരമ്മാമ സത്യങ്ങൾ എല്ലാം തിരിച്ചറിയുന്നു..!!അച്ഛനുമുന്നിൽ തലതാഴ്ത്തി അഞ്ചു..!! തമ്പിയുടെ വക്കാലത്തുമായി ചെന്ന അപ്പുവിനോട് ശങ്കരമ്മാമ ആ സത്യങ്ങൾ തുറന്നു പറയുന്നു..!! സാന്ത്വനത്തിൽ ബാലനും ദേവിയും ഒറ്റപെടുമോ..!!|Santhwanam promo april 28 malayalam

Santhwanam promo april 28മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബപരമ്പരയായ സാന്ത്വനം. പരമ്പരയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് സംഭവബഹുലമായ ചില മുഹൂർത്തങ്ങളാണ്. സാന്ത്വനം വീട്ടിൽ പരസ്പരം സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിച്ച ബാലന്റെയും സഹോദരങ്ങളുടെയും ഭാര്യമാരുടെയും ജീവിതത്തിലേക്ക് പ്രശ്നങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. തമ്പിയുടെ പേരിൽ അഞ്ജലിയും അപർണയും തമ്മിലുണ്ടായ പ്രശ്നം കുടുംബത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഇരുവരും പരസ്പരം പോരടിക്കുകയും തമ്മിൽ മിണ്ടാതെ നടക്കുകയും പരസ്പരം ചോദ്യം ചെയുകയും ചെയ്യുന്ന കാര്യം അഞ്ജലിയുടെ അച്ഛനായ ശങ്കരൻ അറഞ്ഞിരിക്കുകയാണ്. സാന്ത്വനം വീട്ടിലേക്ക് വന്ന ശങ്കരൻ അഞ്ജുവിന്റെയും ശിവന്റെയും മുഖത്തെ ഭാവമാറ്റം കണ്ട് അഞ്ജുവും ശിവനും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ലക്ഷ്മിയമ്മ പറഞ്ഞു, ശിവനും അഞ്ജുവും തമ്മിൽ അല്ല പ്രശ്നം അപ്പുവും അഞ്ജുവും തമ്മിലാണ് ഇവിടെ തമ്മിൽ തല്ലും മത്സരവും നടക്കുന്നത് എന്നാണ്.Santhwanam promo april 28

ഈ പ്രശ്നങ്ങൾ ഇനി എന്തായി തീരുമെന്നുള്ളതാണ് പ്രേക്ഷകരുടെ ചോദ്യം. അഞ്ജലിയുടെയും അപർണയുടെയും പ്രശ്നങ്ങളിൽ ഒന്നും ഇനി തങ്ങളില്ല എന്ന നിലപാട് ദേവിയും ബാലനും വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രശ്നങ്ങളെക്കുറിച്ച് ശിവനും അഞ്ജലിയും ബാലനോട് സംസാരിക്കാൻ വന്നപ്പോൾ ആ കാര്യം ഇനി ചർച്ച ചെയ്യേണ്ടതില്ല എന്ന് ബാലൻ ഇരുവരുടെയും മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്. ശങ്കരൻ ഇടപെട്ട് ഇനി അഞ്ജുവിന്റെയും അപർണയുടെയും പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിച്ചാണ് മലയാളമിനിസ്ക്രീൻ പ്രേക്ഷകർ സാന്ത്വനത്തിന്റെ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നത്.

അപർണയും അഞ്ജലിയും തമ്മിലുള്ള തെറ്റിദ്ധാരണകൾക്ക് പുറമെ ഉണ്ടായ പ്രശ്നങ്ങളാണ് ഇതെല്ലാം. ഇവ പരിഹരിക്കാൻ വളരെ എളുപ്പമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരും ശ്രമിക്കുന്നില്ല എന്നതാണ് പരമ്പരയിലെ ഇപ്പോഴത്തെ അവസ്ഥ. പരമ്പര ഇപ്പോൾ വലിയ നിർണായക മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കുടുംബം പഴയതുപോലെ ഒത്തൊരുമയോടെ കഴിയുന്നത് കാണാനാണ് മലയാളികൾ ആഗ്രഹിക്കുന്നത്.Santhwanam promo april 28Santhwanam promo april 28

Rate this post