
ദേവിയുടെ മുന്നിൽ ഉറഞ്ഞ്തുള്ളി അപ്പു..!! അപ്പു ഇനി അഞ്ജുവിനെ തകർക്കാനുള്ള കരുനീക്കങ്ങൾ..!!അഞ്ജുവിനെ കുറ്റപ്പെടുത്തിയ ബാലനും ദേവിയും ഇടിവെട്ട് ടിസ്റ്റ്…!!ശിവനെ താഴ്ത്തിയടിച്ച് ബാലന്റെ വാക്കുകൾ..!!|santhwanam promo april 22 malayalam
santhwanam promo april 22 കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനത്തിൽ ഇനി ഇതുവരെ കാണാത്ത ചില കാഴ്ചകൾ കാണേണ്ടിവരും. അഞ്ജുവും അപ്പുവും തമ്മിൽ പോര് തുടങ്ങി. ഇരുവരും തമ്മിലുള്ള യുദ്ധത്തിന് തുടക്കമാവുകയാണ്. സാന്ത്വനം വീട്ടിലെ മരുമക്കളെല്ലാം ഇതേവരെയും സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് കഴിഞ്ഞുപോന്നിട്ടുള്ളത്. എന്നാൽ ഇനി അത് തെറ്റുകയാണ്. അങ്കം തുടങ്ങുകകയായി.
അഞ്ജു തമ്പിയോട് മോശമായി പെരുമാറി എന്ന രീതിയിലാണ് അപ്പു ധരിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയം അപ്പു ദേവിയുടെ അടുത്ത് അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ദേവിയുടെയും ബാലന്റെയും നിലപാടുകളാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. അഞ്ജു ചെയ്തത് തീർത്തും തെറ്റായിപ്പോയി എന്നാണ് ബാലന്റെ പക്ഷം. ബാലൻ ശിവനെ നന്നായി ശകാരിക്കുന്നുമുണ്ട്.
ശിവന് അഹങ്കാരമാണ് എന്ന് തുറന്നടിക്കുകയാണ് ബാലൻ. നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ആൾ എന്ന ചിന്ത മാറണം എന്ന് പറയുന്നുമുണ്ട് ബാലൻ. എന്നാൽ ഇത് കണ്ടിട്ട് ബാലൻ സ്വന്തം സ്വഭാവം വിളിച്ചുപറയുകയാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. അപ്പു തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ബാലേട്ടനോടും ദേവിയേടത്തിയോടും ഒന്നും പറയാതിരുന്നാൽ മതി എന്നാണ് അഞ്ജു ആഗ്രഹിക്കുന്നത്. എന്താണെങ്കിലും ഇനിയങ്ങോട്ട് അഞ്ജു മിണ്ടാതിരിക്കും എന്ന് കരുതേണ്ട.
ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് അഞ്ജു. അതുകൊണ്ടുതന്നെ ഈ യാത്രയിൽ തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കണ്ടില്ലെന്നുനടിക്കാനോ മൗനം പാലിക്കാനോ അഞ്ജു തയ്യാറാവില്ല. മറിച്ച് പ്രതികരിക്കുക തന്നെ ചെയ്യും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പര സാന്ത്വനം ഇപ്പോൾ പുതിയ എടിലേക്ക് കടക്കുകയാണ്. റേറ്റിങ്ങിൽ ഇപ്പോഴും മുൻപന്തിയിൽ തന്നെയാണ് ഈ പരമ്പര. നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പരയുടെ നിർമ്മാണം. ചിപ്പി തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ദേവി എന്നാണ് ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.santhwanam promo april 22