അഞ്ജുവിനോട് പൊട്ടിത്തെറിച്ച് ജയന്തി..ഞെട്ടലോടെ ദേവി…സേതുവിന് വേണ്ടി തമ്പിയുടെ സഹായം തേടി ജയന്തി അപ്പുവിനടുത്ത്..!!! | Santhwanam Promo

സാന്ത്വനം പരമ്പര ഓരോ ദിവസവും കടന്ന് പോകുന്നത് ഓരോ ടൈപ്പ് സസ്പെൻസ് കൂടിയാണ്. എല്ലാവരും സന്തോഷപൂർവ്വം ഇനിയും ഏറെ കാലം പോകുമെന്നുള്ള ആരാധകർ പ്രതീക്ഷ തകർത്താണ് സാന്ത്വനം വീട്ടിൽ മറ്റൊരു വിഷമം സൃഷ്ടിക്കാൻ ജയന്തി വരവ്. സാന്ത്വനത്തിൽ ശിവാജ്ഞലി സ്നേഹം തകർത്താണ് പുതിയ എപ്പിസോഡുകൾ എന്നത് ഉറപ്പ്.സാന്ത്വനത്തിലെ സന്തോഷവും കാർ വാങ്ങുന്നതിലെ ആകാംക്ഷയും എല്ലാം നഷ്ടമാക്കി പുതിയ ഒരു പ്രശ്നം ജനിക്കുകയാണ്.

സേതു സെക്യരൂറ്റി പണിക്ക് പോകുന്നതും ശേഷം ആ കാഴ്ച ശിവൻ കാണാനിടയായതും സമ്മാനിച്ചത് പുതിയ സർപ്രൈസ്.ശിവന്റെ മുന്നിൽ വെച്ച് സേതുവിനെ ചോദ്യം ചെയ്ത ആളുകളെ ശിവൻ തല്ലിയത്തും തുടർന്ന് സേതുവിന് ഏക ആശ്രയമായ ജോലി നഷ്ടമായതും എല്ലാം തന്നെ സാന്ത്വനം വീട്ടിൽ എത്തി എല്ലാവരെയും അറിയിക്കുകയാണ് ജയന്തി.ശിവൻ മനഃപൂർവം തന്റെ ഭർത്താവ് ജോലി നഷ്ടമാക്കി എന്നുള്ള ജയന്തി വിമർശനം അഞ്ജലി,ബാലൻ,ദേവി ഏട്ടത്തി എന്നിവരിൽ അടക്കം വിഷമമായി മാറുന്നുണ്ട്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ആവശ്യം ജയന്തി മുന്നോട്ട് വെക്കുകയാണ്. തമ്പി സാർ ഇടപെട്ട് തന്റെ സേതു ഏട്ടൻ ജോലി ശരിയാക്കി തരണം എന്നുള്ള ജയന്തി ആഗ്രഹവും ഇക്കാര്യം തമ്പി സാറിനോട് പറഞ്ഞു അപ്പു തന്നെ ശരിയാക്കണം എന്നുള്ള ആവശ്യം ഒരുവേള അപ്പുവിനെയും ഏറെ ഷോക്കാക്കി മാറ്റുന്നുണ്ട്. ഹരിക്കൊപ്പം അപ്പുവും തമ്പിയോട് പിണങ്ങുന്നത് അവസാന പ്രോമോയിൽ അടക്കം കാണിച്ചിരിന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ ട്വിസ്റ്റ്‌.അതേസമയം ഇപ്രകാരം വീണ്ടും തമ്പി സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തുന്നത് ബാലനും സഹോദരൻമാർക്കും സഹിക്കാനാകില്ല എന്നത് തീർച്ച. അതിനാൽ തന്നെ ഇനി ഈ ആഴ്ച അടക്കം എന്താകും സാന്ത്വനം വീട്ടിലെ ട്വിസ്റ്റ്‌ എന്നതാണ് ആരാധകർ ആകാംക്ഷ.

Rate this post