ഹരി ഇനി തമ്പിയുടെ നല്ല മരുമകൻ… ഹരി അമരാവതിയിൽ സ്ഥിരതാമസമാക്കുമ്പോൾ… ശിവനും അഞ്ജുവും അടിയോടടി…!!

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ രസകരമായ സംഭവവികാസങ്ങൾ അരങ്ങേറുകയാണ്. അപ്പുവിന്റെയും ഹരിയുടെയും മുന്നിൽ നല്ലപിള്ള ചമഞ്ഞുകൊണ്ട് തമ്പിയുടെ പുതിയ തന്ത്രം. തമ്പിയുടെ കാലിന്റെ പരുക്ക് ഹരിക്ക് ഒരു പണിയായിരിക്കുകയാണ്. തമ്പി തന്റെ മകളുടെയും മരുമകന്റെയും മുൻപിൽ അഭിനയിച്ചുതകർക്കുമ്പോൾ ഇനി എന്താകും നടക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ചോദിച്ചു തുടങ്ങുന്നത്.

ഇനി ഹരി തമ്പിയുമായി ഒരുമിച്ച് സ്നേഹത്തോടെ അമരാവതിയിൽ തന്നെ സ്ഥിരതാമസം ആക്കുമോ എന്നും പേക്ഷകർക്ക് സംശയമുണ്ട്. ഹരിയുടെ സഹതാപവും സ്നേഹവും പിടിച്ചുപറ്റാൻ തമ്പിയ്ക്ക് സാധിച്ചാൽ ഇനി സാന്ത്വനത്തിൻറെ കഥാഗതി മാറും, അതിൽ ഒരു സംശയവുമില്ല. ഇനി വരാൻ പോകുന്ന എപ്പിസോഡുകളിൽ തമ്പിയുടെ അഭിനയവിളയാട്ടം തന്നെയാവും പ്രേക്ഷകർ കാണാൻ പോകുന്നത്. ഹരിയുമായി മനസ്സ് തുറന്ന് സംസാരിക്കുന്ന തമ്പി തന്റെ സഹോദരിമാരെ തള്ളിപ്പറയുന്നത് വരെ കാണാം… ഇതെല്ലാം ഹരിയെ തന്നിലേക്ക് അടുപ്പിക്കാനുള്ള തമ്പിയുടെ ഗൂഡതന്ത്രമായാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്.

തമ്പിയുടെ അഭിനയത്തിന് മുൻപിൽ പാവം അപ്പു വീണുവെങ്കിലും ഹരി അത് അഭിനയമാണെന്ന് മനസിലാക്കിയിട്ടാണ് നിൽക്കുന്നത്. തമ്പിയുടെ അഭിനയം ഇനിയും പ്രേക്ഷകർ കാണാൻ ബാക്കിയാണ്. ഇപ്പോൾ ശിവനും അഞ്‌ജലിയും തമ്മിൽ മായയുടെ പേരിൽ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടെങ്കിലും ശിവന്റെ പഠനത്തിൽ അഞ്ജലി അത്രയേറെ ശ്രദ്ധ കൊടുക്കുകയാണ്. ദേവിയിൽ നിന്നും ശിവന്റെ പഴയകാലത്തെക്കുറിച്ച് ചോദിച്ചറിയുന്ന അഞ്ജുവിന് ശിവനോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നുണ്ട്. ഇനി ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളാവാം പ്രേക്ഷകർക്ക് മുൻപിലേക്കെത്താനുള്ളത്.

എല്ലാവരും ആകാംക്ഷയിലാണ്… ഇനി വരുന്ന എപ്പിസോഡുകളിൽ കഥ എന്താവുമെന്നറിയാൻ. ഹരി അപ്പുവിനൊപ്പം അമരാവതിയിൽ പെട്ടുപോയ അവസ്ഥയാണ്. അവിടെ തമ്പിയുടെ മുന്നിൽ ഒട്ടും മോശമല്ലാതെ ഹരിയും അഭിനയിക്കുന്നുണ്ട്. പക്ഷേ പാവം അപ്പുവിന് ഇതൊന്നും മനസിലാകുന്നില്ല എന്നതാണ് കഥയിലെ രസകരമായ കാര്യം. പഠിക്കാനുള്ള ശിവന്റെ കഴിവിനെ പുറത്ത് കൊണ്ടുവരാൻ അഞ്ജുവിന്റെ ഈ പോക്ക് വിജയം കാണുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം വൈകാതെ തന്നെ അറിയാനും കഴിയും…