“കുറുക്കൻ കോഴിക്കൂട്ടിലേക്ക് എന്ന പോലെ ശിവേട്ടന്റെ ഈ നോട്ടം, അത് കുറച്ച് കൂടുന്നുണ്ട്..” ഇങ്ങനെ പോയാൽ പ്ലസ് ടു പാസാകും മുമ്പ് ശിവേട്ടൻ അച്ഛനാകുമല്ലോ…ആകാംഷയോടെ പ്രേക്ഷകർ..!!|Santhwanam promo nov 29
“കുറുക്കൻ കോഴിക്കൂട്ടിലേക്ക് എന്ന പോലെ ശിവേട്ടന്റെ ഈ നോട്ടം, അത് കുറച്ച് കൂടുന്നുണ്ട്..” സാന്ത്വനത്തിന്റെ ആരാധകർക്ക് ഇപ്പോൾ പലവിധ പരാതികളാണ്. “അഞ്ജുവിനും അപ്പുവിനും ഭർത്താക്കന്മാരെ മുതലാളിമാരാക്കണം… എന്നാൽ ബാലേട്ടനുള്ളപ്പോൾ ഹരിയും ശിവനും സാന്ത്വനത്തിലെ അടിമകൾ മാത്രം..” അതേപോലെ പ്രേക്ഷകർ പറഞ്ഞുവെക്കുന്ന മറ്റൊരു കാര്യമാണ് ഹരിക്കും അപ്പുവിനും ഔട്ട്ഡോർ ലവ് സീനുകൾ നൽകുന്നത് പോലെ ശിവാഞ്ജലിക്കും അത്തരം സ്പെഷ്യൽ റൊമാന്റിക്ക് സീനുകൾ കൊടുക്കണമെന്നത്.
എപ്പോഴും ഈ റൂമിനകത്ത് തന്നെയുള്ള ശിവാഞ്ജലി സീനുകൾ ബോറടിച്ചുതുടങ്ങി എന്നാണ് ഒരു കൂട്ടർ പറയുന്നത്. മറ്റൊരു കൂട്ടരുടെ പരാതി ശിവേട്ടന്റെ അനവസരത്തിലുള്ള റൊമാന്റിക്ക് നോട്ടത്തെക്കുറിച്ചാണ്. ഹരിയെ അമരാവതിയിൽ പിടിച്ചുനിർത്താൻ തമ്പി വമ്പൻ തന്ത്രങ്ങൾ പലതും പയറ്റുമ്പോഴും അപ്പുവിന്റെ ഇടപെടലുകൾ പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ഹരിയെ അമരാവതിയിലെ അടുത്ത മുതലാളിയാക്കാൻ തമ്പിയും അപ്പുവും കിണഞ്ഞുശ്രമിക്കുമ്പോൾ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമെന്നാണ് ഹരി അതിനെ വിശേഷിപ്പിക്കുന്നത്.

സാന്ത്വനത്തിൽ ഇപ്പോൾ ട്യൂഷൻ കാലമാണ്.എന്ത് വില കൊടുത്തും ശിവനെ പഠിപ്പിച്ചെടുക്കും എന്ന നിലപാടിലാണ് അഞ്ജു. ശിവനെ പഠിപ്പിക്കാൻ വേണ്ടി ആദ്യം അഞ്ജു തന്നെ പാഠങ്ങൾ പഠിച്ചുതീർക്കുന്നതിന്റെ തിരക്കിലാണ്. അതിനിടയിൽ ശിവേട്ടന്റെ ഒഴപ്പ് കാണുമ്പോഴാണ് അഞ്ജുവിന് ദേഷ്യം വരുന്നത്. അഞ്ജു ശിവേട്ടന്റെ കണ്ണടക്കാനും ശ്രമിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ പ്ലസ് ടു പാസാകും മുമ്പ് തന്നെ ശിവേട്ടൻ ഒരച്ഛനാകുമല്ലോ എന്നാണ് പ്രേക്ഷകരുടെ കമന്റ്.
ആ രീതിയിലാണ് ശിവേട്ടന്റെ കുസൃതികൾ. പ്രേമം സിനിമയെ കടത്തിവെട്ടും പോൽ ഒരു ടീച്ചർ സ്റ്റുഡന്റ് പ്രണയമാണല്ലോ ഇതെന്ന് പ്രേക്ഷകർ തമാശ പറയുന്നുണ്ട്. മലയാളം ടെലിവിഷൻ സീരിയലുകളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു റൊമാന്റിക് പരിവേഷമാണ് സാന്ത്വനത്തിൽ ശിവനും അഞ്ജലിക്കും നൽകിയിരിക്കുന്നത്. പ്രേക്ഷകർ അത് ഏറ്റെടുത്തും കഴിഞ്ഞു.
