സാന്ത്വനത്തിലെ അച്ചുവിന്റെ പുതിയ വീഡിയോ കാണാം… താരം മേക്കപ്പ് ചെയ്യുമ്പോൾ ഗിരീഷ് എടുത്ത വീഡിയോ ആണ് വൈറൽ ആകുന്നത്..!! |santhwanam location fun girish nambiar manjusha martina

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. കഥകൊണ്ടും അഭിനയംകൊണ്ടും മലയാള പരമ്പരകളുടെ ഇടയില്‍ പുതുമ കൊണ്ടുവരാന്‍ സാധിച്ച സാന്ത്വനവും, ഓരോ താരങ്ങളും മലയാളിക്ക് സുപരിചിതമാണ്. ശിവാഞ്ജലിയാണ് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയെങ്കിലും, പരമ്പരയിലെ മറ്റെല്ലാ താരങ്ങള്‍ക്കും നിരവധി ആരാധകർ നിലവിലുണ്ട്. സാന്ത്വനം വീട്ടിലെ ഹരിയായി എത്തുന്നത് ഗിരീഷ് നമ്പ്യാരാണ്. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് താരം.

താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുത്തൻ റീൽ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഗിരീഷ് പങ്കുവെച്ച വിഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത് ‘മോസ്റ്റ്‌ റൊമാന്റിക് സോങ് വിത്ത്‌ മില്യൺ ഗേൾ’ എന്നാണ്. സാന്ത്വനം സീരിയലിലെ അച്ചു എന്ന മഞ്ജുഷയുടെ വീഡിയോ ആണ് ഗിരീഷ് പങ്കുവെച്ചിരിക്കുന്നത്. മഞ്ജുഷ മേക്കപ്പ് ചെയുന്ന വീഡിയോ വളരെ രസകരമാണ്. ടിക് ടോക് വീഡിയോസിലൂടെ അഭിനയ മേഖലയിൽ എത്തിയ താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍.

സാന്ത്വനം എന്ന സീരിയലിലെ അച്ചു എന്ന കഥാപാത്രത്തിലൂടെ മഞ്ജുഷയ്ക്ക് ഗംഭീര എന്‍ട്രി ലഭിച്ചു. മലയാളത്തിലെ ഹിറ്റ് സീരിയലിലെ പ്രധാനപ്പെട്ടൊരു വേഷം ആണെങ്കിലും ആദ്യം അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞതായി നടി തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ജുഷ പറയുന്നത് ശരീര ഭാരം കുറഞ്ഞ് വളരെ മെലിഞ്ഞിരിക്കുന്നത് കൊണ്ട് കുറച്ച് കോംപ്ലെക്‌സ് തനിക്കുണ്ട് എന്നാണ്.

അങ്ങനെ താൻ നഷ്ടപ്പെടുത്തിയ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രമെന്നും നടി മുൻപ് തുറന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മന്ദാരം എന്ന ആൽബം സോങ്ങിൽ കിടിലൻ നാടൻ ലുക്കിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജുഷ മാർട്ടിൻ. എസ് ജെ വിഷ്വൽ മീഡിയ ഒരുക്കിയ പുതിയ സോങ്ങിൽ മഞ്ജുഷയെ കൂടാതെ നിതീഷ് കൃഷ്ണൻ എന്നീ താരങ്ങളെ കാണാം. ഷാജൻ ജോസിന്റെ പ്രൊഡ്ക്ഷനിൽ മ്യൂസിക്കും ഡയറക്ഷൻ നിർവഹിച്ചത് കണ്ണൻ കെ മോഹനാണ്. യൂട്യൂബിലൂടെ ആണ് വീഡിയോ ഇപ്പോൾ പങ്കുവെച്ചത്.

Rate this post