ശിവനെ കുടുക്കാൻ തമ്പി ചെയ്തുവെച്ച പണി ഹരിക്കിട്ട് മറിച്ചുപണിത് ഭദ്രൻ😮😮😮😮രണ്ടും കൽപ്പിച്ച് ശിവേട്ടൻ മുന്നിട്ടിറങ്ങുന്ന സമയമാണ് ഇനി;സാന്ത്വനത്തിൽ ഇന്ന് മഹാ ആറാട്ട്!!!

ഇത് ഇവിടം കൊണ്ടൊന്നും തീരില്ല.ഭദ്രൻ പറയും പോലെ ഇനി ആറാട്ടിന്റെ സമയമാണ്….ശിവനിട്ട് വെച്ച് തമ്പി ഒപ്പിച്ച പണി നേരെ വന്നു വീണത് ഹരിയുടെ തലയിൽ. തമ്പിക്ക് കൊള്ളണമെങ്കിൽ ഇത് ഹരിയുടെ തലയിൽ തന്നെ വെച്ചുകൊടുക്കണമെന്ന് ഭദ്രന് നന്നായി അറിയാം.ഭദ്രന്റെ മക്കൾക്കിട്ട് ഇങ്ങനെയൊരു പണി കൊടുക്കാനിറങ്ങുമ്പോൾ സ്വപ്നത്തിൽ പോലും തമ്പി വിചാരിച്ചിരുന്നതല്ല ഇങ്ങനെയൊരു പണി. ഭദ്രൻ കായികബലം കൊണ്ട് മാത്രമല്ല മിടുക്കൻ എന്ന് ഇന്നറിയാം, തമ്പിയെ ആപ്പിലാക്കാൻ അയാൾ ഹരിയെ കുടുക്കുകയാണ്.

അതേ സമയം എല്ലാം അവസാനിപ്പിച്ച് സാന്ത്വനത്തിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന ബാലനും കുടുംബത്തിനും ഇനി അത് സാധ്യമാവുക ഭദ്രൻ പ്രഖ്യാപിച്ച ഈ ആറാട്ടിന് ശേഷം മാത്രമായിരിക്കും. ഹരി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുമ്പോൾ തമ്പിക്ക് മാത്രമല്ലല്ലോ നോവുക, ദേവിയും ഹരിയുമൊക്കെ ഇനി ഒരു സങ്കടക്കടലിൽ തന്നെയാവും. എന്തായാലും കുരുക്കുകൾ മുറുകുകയാണ്. ഒരിടത്തും അവസാനിക്കാതെ ഭദ്രനും കുടുംബവുമായുള്ള പ്രശനങ്ങൾ തുടരുക തന്നെയാണ്. തറവാട്ട് വീട്ടിലേക്ക് വരുമ്പോൾ ബാലന്റെയും കുടുംബത്തിന്റെയും ലക്‌ഷ്യം കുടുംബക്ഷേത്രത്തിൽ പൂജ നടത്തുക എന്നതായിരുന്നു.

എന്നാൽ ഇതുവരെയും അത് നടന്നിട്ടില്ല, അത് നടക്കാൻ ഭദ്രൻ അനുവദിച്ചിട്ടില്ല. ഇനി ശിവേട്ടന്റെ സമയമാണ്. എല്ലാ പ്രതിബന്ധങ്ങളെയും മാറ്റിവെച്ച് തന്റെ സഹോദരങ്ങളെ ദ്രോഹിക്കുന്നവരെ പ്രതിരോധിക്കാൻ ശിവൻ മുന്നോട്ടിറങ്ങും. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പിയാണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്.

തമിഴ് പരമ്പര പാണ്ഡിയൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. നടി സുചിതയാണ് പാണ്ഡിയൻ സ്റ്റോഴ്സിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സുചിത സാന്ത്വനത്തിലെ ചിപ്പിയുടെ അതേ റോളിലാണ് തമിഴ് പതിപ്പിൽ പ്രത്യക്ഷപ്പെടുന്നത്.