എല്ലാം അഞ്ചുവിന്റെ ഐശ്വര്യം…ഇത് ഞങ്ങളുടെ പഴയ ശിവൻ അല്ലല്ലോ എന്ന് പ്രേക്ഷകർ…ഹരിയെ കൊണ്ടു വീണ്ടും തമ്പിയുടെ കാലുപിടിപ്പിക്കാനുള്ള തയാറെടുപ്പിനൊരുങ്ങി സാന്ത്വനം…!!! | Santhwanm promo
മലയാള മിനിസ്‌ക്രീൻ ആരാധകർക്കിടയിൽ വളരെ ചുരുക്കം സമയം കൊണ്ട് തന്നെ തരംഗം സൃഷ്ടിച്ച പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധത്തിന്റെയും കൂടാതെ സഹോദര സ്നേഹത്തിന്റെയും മനോഹാരിതയും ചൂണ്ടികാണിക്കുന്ന സാന്ത്വനം പരമ്പരക്ക് വ്യത്യസ്ത തരം പ്രേക്ഷകരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ സസ്പെൻസ് നിറഞ്ഞ എപ്പിസോഡുകളിൽ കൂടി മുന്നോട്ട് പോകുന്ന സാന്ത്വനം പരമ്പരയിൽ ഇപ്പോൾ വീണ്ടും മാറ്റങ്ങൾ സംഭവിക്കുകയാണ്.
സാന്ത്വനം വീടിനെ തകർക്കാനും സാന്ത്വനം കുടുംബത്തിലെ ഐക്യവും നശിപ്പിക്കാൻ തമ്പി നടത്തിയ മോശം പ്രവർത്തികൾ ആരാധകരെ അടക്കം വളരെ ഏറെ വേദനിപ്പിച്ചു എങ്കിലും ഒരു തരത്തിലും തമ്പിയുടെ കള്ള കളികൾ ജയിച്ചില്ല. എന്ന് മാത്രമല്ല എട്ടിന്റെ പണി കിട്ടി വീട്ടിൽ തന്നെ അകപ്പെട്ട് പോയ തമ്പി ഇപ്പോൾ ഹരിയെ തന്റെ വരുതിയിലാക്കി സാന്ത്വനം വീട്ടിൽ നിന്നും തന്റെ മകൾ അപ്പുവിനെയും ഹരിയെയും മാറ്റാനാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ ഹരി, തമ്പി എന്നിവരെയാണ് സാന്ത്വനം പരമ്പരയിൽ തുടരെ കാണിക്കുന്നത്.

തമ്പി കള്ള കളികൾ അറിയാതെ അപ്പു വീണ്ടും വീണ്ടും ആ ഇമോഷണൽ അഭിനയം മുൻപിൽ വീഴുമ്പോൾ എല്ലാം മനസ്സിലാക്കിയാണ് ഹരിയുടെ പ്രവർത്തികൾ എല്ലാം. എന്നാൽ ഇപ്പോൾ പുത്തൻ പ്രോമോ എപ്പിസോഡ് കാണിക്കുന്നത് മറ്റൊരു കാഴ്ചയാണ്. എന്തിനാണ് ആ ഒരു കടയെന്ന് തമ്പി ചോദ്യം ഉന്നയിക്കുമ്പോൾ സാന്ത്വനം സഹോദരൻമാർക്കും ബാലനും അനുകൂലമായി സംസാരിക്കുകയാണ് തമ്പിയുടെ ഭാര്യ. ആ കുടുംബത്തിന് എല്ലാം ആ കട എന്നാണ് അവർ അഭിപ്രായം.
അതേസമയം പുത്തൻ പ്രോമോയിൽ ശിവാഞ്‌ജലി പ്രണയം മനോഹര കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ശിവനും അഞ്ജുവും ഒരിക്കൽ കൂടി അമ്പല ദർശനത്തിന് പോകുന്ന കാഴ്ച്ച പുത്തൻ പ്രോമോയിൽ കാണാം. കൂടാതെ ശിവന്റെ കൈ പിടിച്ചു മുന്നേറുന്ന അഞ്ജുവിനെയും പ്രോമോയിൽ കാണാൻ കഴിയും. വീണ്ടും ശിവാഞ്‌ജലി പ്രണയം കാണിക്കുന്നത് ആരാധകരെയും ഹാപ്പിയാക്കി മാറ്റുന്നുണ്ട്.
