അപ്പുവിനും സാന്ത്വനത്തിനും ഇടിവെട്ട് പണിയുമായി കണ്ണന്റെ ഡിഗ്രി റിസൾട്ട്‌…!! അഞ്ജുവിന്റെ മോഡുലാർ കിച്ചൻ ഐഡിയ തമ്പി തകർക്കുമോ…!! വീണ്ടും അപ്പുവും ഹരിയും അമരാവതിയിലേക്ക്…!! സാന്ത്വനത്തിൽ ഇനി കുഞ്ഞിക്കാലെത്താൻ ദിവസങ്ങൾ മാത്രം..!! | santhwanam latest episode march 7 malayalam

santhwanam latest episode march 7 malayalam : കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. അപ്പുവിന് കുഞ്ഞ് ജനിക്കാനുള്ള സമയം ഏതാണ്ട് അടുത്തിരിക്കുന്നു. അതിൻറെ തിരക്കിലാണ് സാന്ത്വനം വീട്ടിലെ ഓരോരുത്തരും. മാത്രമല്ല ഗർഭപരിചരണത്തിനും പ്രസവശുശ്രൂഷക്കുമായി അപ്പുവിനെ അമരാവതിയിലേക്ക് കൊണ്ടുവരേണ്ട സമയമായി എന്ന് അംബിക തമ്പിയെ ഓർമിപ്പിക്കുന്നുമുണ്ട്.

ഇതോടൊപ്പം തന്നെ കണ്ണൻറെ എക്സാം റിസൾട്ട് വരുന്നു. ഇത്തരത്തിൽ കുറച്ച് ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് എത്തുകയാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഒരു കുടുംബത്തിൻറെ സകലവിശേഷങ്ങളും കൃത്യമായ രസച്ചരടിൽ പ്രേക്ഷകർക്ക് മുൻപിലേക്ക് അവതരിപ്പിക്കുന്ന സാന്ത്വനം ഇന്ന് മലയാളികളുടെ സ്വീകരണമുറിയിലെ സ്ഥിരം വിഭവം തന്നെയാണ്.

santhwanam latest episode march 7 malayalam

ഒപ്പം ഒരു പിടി മികച്ച താരങ്ങളാണ് ഈ പരമ്പരയിൽ അഭിനയിക്കുന്നത്. രാജീവ്‌ പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ, അപ്സര, ബിജേഷ്, ദിവ്യ, രോഹിത് തുടങ്ങിയ താരങ്ങളെല്ലാം ഈ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. അപർണ സ്റ്റോർസ് എന്ന പേരിൽ സൂപ്പർമാർക്കറ്റ് തുടങ്ങി സാന്ത്വനം കുടുംബത്തെ തകർക്കാൻ ശ്രമിച്ച തമ്പിക്ക് ഹരിയുടെ വക ഒരു മുട്ടൻ പണി കിട്ടിയിരുന്നു. സംഭവം എന്തായാലും കലക്കി എന്നാണ് പ്രേക്ഷകർ പറഞ്ഞത്. രാജേശ്വരിയെ ഇളക്കിവിട്ടത് ഹരിയാണ്.

santhwanam latest episode march 7 malayalam

അത് തമ്പിക്ക് നല്ല രീതിയിൽ ദോഷം ചെയ്തു. സ്വന്തം വീടിന്റെ അവകാശം പോലും രാജേശ്വരിക്ക് ഭാഗിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ തമ്പിക്ക്. അത് വലിയൊരു പ്രഹരം തന്നെയായിരുന്നു. എന്താണെങ്കിലും സാന്ത്വനത്തിലെ വരും കാഴ്ച്ചകൾ കണ്ട് തന്നെ അറിയണം.

Rate this post