ഷൂട്ടിങ് സെറ്റിലെ നർമ്മ രംഗങ്ങൾ പങ്കിട്ട് സാന്ത്വനം കുടുംബത്തിലെ കണ്ണൻ;യൂ ട്യൂബിൽ പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകർ വളരെയധികം ഇഷ്ട്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ബാലകൃഷ്ണനും ഹരിയും ശിവനും കണ്ണനും സഹോദരങ്ങളാണ് . ഇവരുടെ ജീവിതവും സന്തോഷങ്ങളും ആണ് കഥകേന്ദ്രീകരിച്ചിരിക്കുന്നത്. ചിപ്പിയാണ് ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗോപിക, രക്ഷാരാജ് എന്നിവർ അഞ്ജലി, അപർണ എന്നീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. സജിൻ ആണ് ശിവൻ എന്ന കഥാപ്പാത്രത്തെ അവതരിപ്പിക്കുന്നത്. ശിവാഞ്ജലി പ്രണയത്തിലൂടെ ആയിരുന്നു കഥ സഞ്ചരിക്കുന്നത്. ഇവർക്ക് ഒത്തിരി ആരാധകരും ഉണ്ട്.അച്ചു സുഖന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രം കളിയും ചിരിയും അൽപ്പം കുസൃതിയും നിറഞ്ഞതാണ്.

കണ്ണന്റെ കുസൃതികൾ കാണാൻ ആരാധകർക്കും ഇഷ്ട്ടമാണ്. തന്റെ യൂ ട്യൂബ് ചാനലിലൂടെ കണ്ണൻ സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഷൂട്ടിംഗ് സെറ്റിലെ നർമ്മരംഗങ്ങൾ കാണുമ്പോൾ ആരാധകർക്കുമത് സന്തോഷമാണ്. ഇപ്പോഴിതാ ശിവന്റെ മടിയിൽ ഇരുന്നു കുസൃതി കാണിക്കുന്ന കണ്ണന്റെ വീഡിയോയാണ് യൂ യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്.

തന്റെ വയ്യാത്ത വെച്ച് ഉലാത്തുന്ന കണ്ണനോട് അപ്പു പറയുന്നു”വയ്യാത്ത കാലും കൊണ്ട് പെണ്ണുങ്ങളുടെ പിന്നാലെ ഞൊണ്ടി നടക്കുക ആണെന്ന് ” വീഡിയോക്ക് താഴെ ശിവേട്ടനെ വെറുപ്പിച്ചപ്പോൾ, കാലുവയ്യങ്കിലും പെണ്ണുങ്ങളുടെ പിറകെ ആ “എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി കമ്മെന്റുകളും വന്നിട്ടുണ്ട്.