സാന്ത്വനം വീട്ടിലേക്ക് തിരിച്ചെത്തി ബാലനും കുടുംബവും😮😮😮വേർപിരിയലിന്റെ വേദനയിൽ കണ്ണനും അച്ചുവും

അങ്ങനെ സാന്ത്വനം വീണ്ടും ഉഷാറാകുന്നു. ബാലനും കുടുംബവും തിരിച്ച് സാന്ത്വനം വീട്ടിലെത്തിയിരിക്കുകയാണ്. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിലാണ് ബാലനും കുടുംബവും സാന്ത്വനത്തിൽ തിരിച്ചെത്തിയിരിക്കുന്നു കാഴ്ച. എന്തായാലും പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്. തറവാട്ട് വീട്ടിൽ നിന്ന് പോയാലും ബാലനെയും കുടുംബത്തെയും ഒരു നിഴൽ പോലെ താൻ പിന്തുടരും എന്നാണ് ഭദ്രൻ പറഞ്ഞിരിക്കുന്നത്.

തറവാട്ട് വീട്ടിൽ ചെന്നെത്തിയതിന്റെ ലക്‌ഷ്യം സാധ്യമാക്കിയാണ് ഇപ്പോൾ ഏവരും തിരിച്ചുപോന്നിരിക്കുന്നത്. അച്ചുവിനോട് പ്രത്യേകം യാത്ര പറഞ്ഞാണ് ഏവരും യാത്ര തിരിച്ചത്. ഒരുപക്ഷേ സാന്ത്വനത്തിലേക്ക് മടങ്ങുന്നതിൽ ഏറ്റവും കൂടുതൽ സങ്കടവും നിരാശയും അനുഭവിക്കുന്നത് കണ്ണൻ തന്നെയായിരിക്കും. ഇനി അച്ചുവിനെ ഇതേപോലെ എപ്പോഴും കാണാൻ പറ്റില്ലല്ലോ എന്നതാകും കണ്ണന്റെ സങ്കടത്തിന് കാരണം. കുടുംബപ്രേക്ഷകർ നെഞ്ചോട് ചേർത്തുവെച്ച പരമ്പരയാണ് സാന്ത്വനം. ഇണക്കങ്ങളും പിണക്കങ്ങളും കൂടിച്ചേരലുകളുമായി മുന്നോട്ടുപോകുന്ന പരമ്പരയിൽ തറവാട്ട് വീട്ടിലേക്കുള്ള യാത്ര കാരണം ഒരു വില്ലനെ കൂടി ലഭിച്ചിരിക്കുകയാണ്.

തമ്പിയേക്കാളും ഭീകരൻ തന്നെയാണ് ഭദ്രൻ. മാത്രമല്ല, ഭദ്രന് കൂട്ടായി മക്കളുമുണ്ട്. ഇവിടെ ശത്രുക്കൾ സ്വന്തം കുടുംബത്തിലെ ആൾക്കാർ തന്നെ എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. അപ്പുവിന്റെ അച്ഛനായ തമ്പിയും ബാലന്റെ അച്ഛന്റെ സഹോദരനായ ഭദ്രനുമാണ് സാന്ത്വനത്തിലെ വില്ലന്മാർ. ബന്ധുക്കൾ ശത്രുക്കൾ എന്ന് പറയുന്നത് ഏറ്റവും കൃത്യമായി ചേരുന്ന ഒരു സ്ഥിതിവിശേഷമാണ് സാന്ത്വനത്തിലുള്ളത്.

ഇപ്പോഴിതാ വീണ്ടും സാന്ത്വനം വീട്ടിലേക്ക് ഏവരും തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. സാന്ത്വനം പരമ്പര വീണ്ടും പഴയ ആ തനിമയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ആരാധകരെ ഏറെ സന്തോഷത്തിലാക്കുന്ന ഒരു കാര്യം. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്.