തമ്പി എത്തി 😱😱ഇനി ഭദ്രൻ : തമ്പി പോ രാട്ടം!! മാസ്സ് എൻട്രിയുമായി ശിവൻ

ഇനിയുള്ള കളികൾ അവർ തമ്മിലായിക്കോളും… തമ്പിയും ഭദ്രനും തമ്മിൽ… ബാലനും കുടുംബവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കണമെന്ന് പറഞ്ഞാണ് തമ്പി ഭദ്രന്റെ വീട്ടിലേക്ക് ചെന്നത്. എന്നാൽ ഭദ്രനും മക്കളും ചേർന്ന് തമ്പിയെ ആക്ഷേപിക്കുകയും പിടിച്ച് പുറന്തള്ളുകയുമാണ് ഉണ്ടായത്. തമ്പിയും ഭദ്രനും തമ്മിലുള്ള യുദ്ധം, അതെന്തായാലും ഒന്ന് കലക്കും എന്ന് തന്നെയാണ് പ്രേക്ഷകരും പറഞ്ഞുവെക്കുന്നത്. കണ്ണനോട് അരുണും വരുണും അഭിലാഷും ചെയ്ത ദ്രോഹങ്ങൾ അറിഞ്ഞിട്ട് വെട്ടുകത്തിയും എടുത്താണ് ശിവൻ ഇറങ്ങിത്തിരിച്ചത്.

എന്നാൽ ബാലന്റെ വാക്കുകൾക്ക് മുൻപിൽ ശിവൻ പതറിപ്പോയി. ഏട്ടന്റെയും ഏടത്തിയമ്മയുടെയും ആ സ്നേഹത്തിന് മുൻപിൽ ശിവൻ തന്റെ പ്രതികാരാഗ്നി സ്വയം അണച്ചുകെടുത്തി. നടന്നതെല്ലാം കൃത്യമായി താൻ ശിവേട്ടനെ പറഞ്ഞുബോധ്യപ്പെടുത്തിയത് കൊണ്ടാണ് വീട്ടിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതെന്ന് മനസിലാക്കിയ കണ്ണൻ ബാലനോടും ദേവിയോടും മാപ്പ് പറയുന്നുണ്ട്.

ഭദ്രനെയും മക്കളെയും കണ്ടാൽ ഇപ്പോൾ ശിവന് തിരിച്ചറിയില്ല, അങ്ങനെയൊരു കണ്ടുമുട്ടൽ സംഭവിക്കുന്നതിന് മുമ്പ് തന്നെ സാന്ത്വനം വീട്ടിലേക്ക് തിരിച്ചുപോകാമെന്നാണ് ദേവി ബാലനോട് പറയുന്നത്. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ അച്ചുവും കണ്ണനും തമ്മിലുള്ള പ്രണയത്തിന്റെ ട്രാക്ക് ഇനിയെങ്ങനെയാകും മുന്നോട്ടുപോവുക എന്നതാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. കണ്ണനെക്കൊണ്ട് നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതുൾപ്പെടെ ഏറെ ഹീനമായ കാര്യങ്ങളാണ് ഭദ്രന്റെ മക്കളെപ്പറ്റി ശിവൻ ഇതിനോടകം കേട്ടുകഴിഞ്ഞത്.

താൽക്കാലത്തേക്ക് ഒന്ന് അടങ്ങിയെങ്കിലും അരുണുമായോ വരുണുമായോ ഒരു തവണ കണ്ടുമുട്ടിയാൽ ഒരുപക്ഷേ ശിവേട്ടന്റെ നിയന്ത്രണം പോയേക്കും. ശിവനെപ്പോലെ ഒരു ആൺതരിയെ ഭദ്രനും പിള്ളേരും കണ്ടിട്ടുമില്ല. ബാലേട്ടന്റെയും ഏടത്തിയുടെയും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ശിവേട്ടൻ കത്തി താഴെ ഇട്ടെങ്കിലും ഈ വിഷയം ശിവൻ വെറുതെ വിട്ടേക്കില്ല. എന്തോ മനസ്സിൽ പ്ലാൻ ചെയ്ത് കാണണം ശിവൻ.