തിരുമ്പി വന്തിട്ടേന്ന് സൊല്ല്😮😮😮സാന്ത്വനത്തിൽ ഇനി ആരും പ്രതീക്ഷിക്കാത്ത ആ ട്വിസ്റ്റ്

അതെ, ഭദ്രനും മക്കളും ഇനി ഭയക്കും, കാരണം ശിവേട്ടൻ വന്നു. ശിവേട്ടൻ വന്ന പാടെ കണ്ണൻ അടുത്തേക്ക് ചെല്ലുന്നുണ്ട്. ‘ഇനിയും ഇത് ശിവേട്ടനോട് പറഞ്ഞില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തുപോകും.’ കണ്ണന്റെ സങ്കടം അറിയുന്ന, കണ്ണന് സംഭവിച്ചത് എന്തെന്നറിയുന്ന ഈ ഏട്ടൻ ഇനി വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകരെല്ലാം വൻ ആവേശത്തിലാണ്.

ശിവന്റെ യുദ്ധമാണ് ഇനി സാന്ത്വനത്തിൽ. ഭദ്രനും മക്കളും, അവർ എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം നേരിടാൻ നമ്മുടെ ശിവേട്ടൻ ഒറ്റക്ക് മതി. ഇനിയുള്ള എപ്പിസോഡുകളിൽ ഏറെ ട്വിസ്റ്റുകൾക്ക് വഴിയുണ്ടെന്ന് ഈയൊരു പ്രൊമോ വീഡിയോ കാണിച്ചുതരുന്നുണ്ട്. അടിമാലി ട്രിപ്പ് കഴിഞ്ഞ് ശിവനും അഞ്‌ജലിയും തിരിച്ചുവരുമ്പോഴാണ് തറവാട്ട് വീട്ടിലെ സംഭവവികാസങ്ങൾ അറിയുന്നത്. കണ്ണനെയും വിളിച്ചുകൊണ്ട് ശിവന്റെ ഒരു മാസ് വരവ് പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. ശത്രുക്കളെ നേരിടാനുള്ള വരവ് തന്നെയാണത്.

എന്തായാലും പകരം ചോദിക്കാനുള്ളവരോട് ശിവേട്ടൻ അത്‌ കൃത്യമായി ചെയ്തോളും, അതിന് ശേഷം എല്ലാവരും സാന്ത്വനം വീട്ടിലേക്ക് തിരിച്ചുപോണം എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. ഇതിനിടയിൽ തമ്പിയും ഭദ്രന്റെ മക്കളുമായുള്ള ഒരു സംഘർഷവും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. ഇത് കണ്ടതോടെ വീണ്ടും ഭദ്രനെയും ടീമിനെയും വെച്ച്‌ കഥ മുന്നോട്ടുകൊണ്ടുപോകല്ലേ എന്ന് പറഞ്ഞിരിക്കുകയാണ് പ്രേക്ഷകർ.

സാന്ത്വനം പരമ്പര ആരംഭിച്ച കാലം മുതലുള്ള ആ വീട് ഇപ്പോൾ ശരിക്കും മിസ്സ്‌ ചെയ്യുന്നു എന്നാണ് ആരാധകരുടെ പക്ഷം. ലച്ചു അപ്പച്ചിയെപ്പോലുള്ള കഥാപാത്രങ്ങൾ ബോറടിപ്പിച്ചില്ലെന്നും എന്നാൽ ഭദ്രനും ടീമും സാന്ത്വനത്തിന്റെ തനത്ശൈലിക്ക് ചേർന്ന ട്രാക്ക് അല്ല എന്നുമാണ് ആരാധകരുടെ വിലയിരുത്തൽ. നടി ചിപ്പിയാണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര.