സാന്ത്വനത്തിൽ ഇനി ഹരി ഫാൻസ്‌…ശിവേട്ടന് എന്ത് പറ്റി? പ്രേക്ഷകർ സാന്ത്വനത്തെ ചൊല്ലി നിരാശരാണോ?? ആരാധകർ കൂടുതൽ ഇപ്പോൾ ഹരിക്ക്…!!

ടിവി സീരിയലുകളിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ചുകൊണ്ടിരിക്കുന്ന പരമ്പരയാണ് സാന്ത്വനം. യുവാക്കൾ പോലും ഇഷ്ടപ്പെടുന്ന ഒരു പരമ്പരയാണിത്. അമ്മായിയമ്മപ്പോര് കഥകളിൽ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സാന്ത്വനം പരമ്പരയുടെ പ്രമേയം. ഇപ്പോൾ പ്രേക്ഷകർ സീരിയലിനെ വിമർശിക്കുന്നുമുണ്ട്. ഒരു സാധാരണ സീരിയൽ പോലെ കഥ ഇങ്ങനെ ഇഴയുന്നു എന്നത് അവലോകനങ്ങൾ പറഞ്ഞുവെക്കുന്നു.

അമ്മായിയമ്മ യുദ്ധങ്ങൾക്ക് പകരം അമ്മായിയച്ഛൻ പ്രഹസനമാണ് ഇപ്പോൾ സാന്ത്വനത്തിൽ അരങ്ങേറുന്നത്. തമ്പിയുടെ ശത്രുതയും കുതന്ത്രവും അതിനെ പ്രതിരോധിക്കുന്ന ബാലൻറെ കുടുംബവും, ഇങ്ങനെയാണ് ഇപ്പോൾ സാന്ത്വനം കഥ മുന്നോട്ടുപോകുന്നത്. സാന്ത്വനത്തിന്റെ സ്വഭാവമാറ്റം വളരെ വെറുപ്പുളവാക്കുന്നതാണെന്നും കമന്റുകളുണ്ട്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ ഒട്ടേറെ നെഗറ്റീവ് കമ്മന്റുകൾ പ്രത്യക്ഷപ്പെടുന്നുമുണ്ട്. മറ്റാരും പ്രതികരിക്കാതിരുന്നപ്പോൾ ഹരി മാത്രമാണ് തമ്പിക്കെതിരെ ശബ്ദമുയർത്തിയത്.

ഇപ്പോൾ കമന്റ് സെക്ഷനിൽ ശിവനേക്കാൾ ഭേദം ഹരിയാണെന്ന് പറഞ്ഞ് സന്തോഷം കണ്ടെത്തുകയാണ് പ്രേക്ഷകർ. വീടിനെ ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ പ്രതികരിക്കാൻ ഹരി മാത്രമാണ് അവിടെയുള്ളത്. സായിപ്പിനെ കണ്ടാൽ എല്ലാവരും കവാത്ത് മറക്കുമെന്ന് പറയുന്നതുപോലെയാണ് ഇതെന്ന് ആരോ കമന്റ് ചെയ്തിട്ടുമുണ്ട്. ഹരി തമ്പിയെ കുറിച്ച് പറയുമ്പോൾ, ഒരു കൊച്ചുകുട്ടിയെപ്പോലെ പക്വതയില്ലാതെ സംസാരിക്കില്ലെന്നും എന്നാൽ ശിവനെപ്പോലെ കത്തിയെടുക്കില്ലെന്നും പ്രേക്ഷകർ പറയുന്നു.

മുഖത്ത് നോക്കി എല്ലാം വ്യക്തമായും കൃത്യമായും പറയുന്ന പ്രകൃതം. ഹരി മാത്രമേ പ്രതികരിക്കൂ, മറ്റുള്ളവർ പ്രതികരിക്കുന്നില്ലെന്നും കമ്മന്റുകളുണ്ട്. സാന്ത്വനം എന്നതിന് പകരം തമ്പിപുരാണം എന്ന് സീരിയലിന്റെ പേര് മാറ്റണമെന്നും ഒരു കൂട്ടരുടെ വക അഭിപ്രായങ്ങളുണ്ട്. ഹരിക്ക് ഇപ്പോൾ ശിവനേക്കാൾ ആരാധകരുണ്ടെന്നതാണ് കിടപ്പുവശം. ഇങ്ങനെ പോയാൽ ശിവാഞ്‌ജലി ഫാൻസിനുള്ള ഹൈപ്പ് കുറഞ്ഞ് ഹരി – അപ്പു ജോഡിയെ പ്രേക്ഷകർ ഏറ്റെടുക്കാനും സാധ്യതയുണ്ട്.