
സാന്ത്വനം സീരിയലിലെ താരങ്ങൾ ആയ ഗിരീഷും മഞ്ജുഷ മാർട്ടിനും ചേർന്ന് ചെയ്ത റീൽ വീഡിയോ ശ്രദ്ധ നേടുന്നു…!!|santhwanam hari and achu latest reels viral malayalam
santhwanam hari and achu latest reels viral malayalam:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. മലയാള പരമ്പരകളുടെ ഇടയില്‍ പുതുമ കൊണ്ടുവരാന്‍ സാധിച്ച സാന്ത്വനവും, അഭിനയിക്കുന്ന ഓരോ താരങ്ങളും മലയാളിക്ക് ഇപ്പോൾ സുപരിചിതമാണ്. ശിവാഞ്ജലിയാണ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ജോഡിയെങ്കിലും, പരമ്പരയിലെ മറ്റെല്ലാ താരങ്ങള്‍ക്കും നിരവധി ആരാധകർ നേടാൻ സാധിച്ചിട്ടുണ്ട്. ഗിരീഷ് നമ്പ്യാരാണ് സാന്ത്വനം വീട്ടിലെ ഹരിയായി എത്തുന്നത്.
താരം ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ വൈറൽ ആയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുത്തൻ റീൽ വീഡിയോ ആണ്. ഗിരീഷ് വീഡിയോ എടുത്തിരിക്കുന്നത് സാന്ത്വനം സീരിയലിലെ അച്ചു എന്ന മഞ്ജുഷയുടെ ഒപ്പമാണ്. ഗിരീഷ് തന്റെ അക്കൗണ്ടിൽ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗിരീഷ് പങ്കുവെച്ച വിഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത് അണ്ണൻ തീർച്ചയായും വരും വിത്ത് അഡ്വക്കേറ്റ് എന്നാണ്.
ഞാൻ വരും നിലാവുള്ള രാത്രിയിൽ ഭാരത പുഴ നീന്തി കടന്ന് ആരും അറിയാതെ ഞാൻ വരും, ഉറപ്പാണോ? ഉറപ്പ് പറയുന്നില്ല അതെന്താ, എനിക്ക് നീന്താൻ അറിയില്ല.. എന്ന ഡയലോഗ് ആണ് ഇരുവരും ചേർന്ന് അഭിനയിച്ചത്. ഗിരീഷിന്റെ എക്സ്പ്രേഷൻ കലക്കി എന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകർ ആണ് വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
എനിക്ക് നീന്താൻ അറിയില്ല മുങ്ങാനെ അറിയൂ എന്നിങ്ങനെ നിരവധി കമന്റുകൾ കാണാം. ടിക് ടോക് വീഡിയോസ് ചെയ്ത് അഭിനയ രംഗത്ത് എത്തി ചേർന്ന താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍. സാന്ത്വനം എന്ന സീരിയലിലെ അച്ചു എന്ന കഥാപാത്രത്തിലൂടെ ആണ് മഞ്ജുഷയ്ക്ക് ഗംഭീര എന്‍ട്രി ലഭിച്ചത്. മലയാളത്തിലെ ഹിറ്റ് സീരിയലിലെ പ്രധാനപ്പെട്ടൊരു വേഷം ആണെങ്കിലും ആദ്യം അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞതായി നടി തന്നെ മുൻപ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ജുഷ പറയുന്നത് താൻ ശരീര ഭാരം കുറഞ്ഞ് വളരെ മെലിഞ്ഞിരിക്കുന്നത് കൊണ്ട് കുറച്ച് കോംപ്ലെക്‌സ് തനിക്കുണ്ട് എന്നാണ്.santhwanam hari and achu latest reels viral malayalam
View this post on Instagram