ഇപ്പോൾ ബോയ്സെല്ലാം സാന്ത്വനം കാണും 😳😳ഷോക്കിങ് വെളിപ്പെടുത്തലുമായി സാന്ത്വനം അഞ്ജലി

സാന്ത്വനം പരമ്പര സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും പ്രിയപ്പെട്ടത് എന്ന കമ്മന്റുമായി പ്രിയതാരം ഗോപിക അനിൽ. ഏറെ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് പോവുകയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സാന്ത്വനം ഇതിനോടകം തന്നെ മലയാളത്തിലെ മികച്ച സീരിയലിനുള്ള അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു. ഗോപികയുടെ ഒരു അഭിമുഖത്തിലാണ് സാന്ത്വനത്തിന് സ്ത്രീ പ്രേക്ഷകരേക്കാൾ പുരുഷപ്രേക്ഷകർ കൂടുതലായി ഉണ്ടെന്ന് പറയുന്നത്.

തുടക്കം തൊട്ടേ പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാതെയാണ് സീരിയലിന്റെ കഥ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെയാണ് ഈ പരമ്പര ജനപ്രിയമായി മാറിയത്. മികച്ച നടിക്കുള്ള അവാർഡും ചിപ്പി രഞ്ജിത്തിന് ലഭിച്ചു. മാത്രമല്ല മികച്ച താരജോഡിയായി ശിവാഞ്‌ജലിമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇതെല്ലാം തന്നെ സ്വാന്തനം എന്ന പരമ്പര പ്രേക്ഷകരുടെ മനസ്സിൽ എത്രത്തോളം ഇടം നേടിയെന്ന് മനസിലാക്കാൻ സഹായിക്കും. എല്ലാവരും തമ്മിൽ സീരിയലിലെ പോലെ തന്നെയുള്ള ഒത്തൊരുമയാണോ ലൊക്കേഷനിലും എന്നാണ് പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം?

എന്നാൽ ഇതിന്റെ മറുപടി സീരിയലിലെ പോലെയല്ല അതിലും കൂടുതൽ രസകരമാണ് ലൊക്കേഷൻ കാഴ്ചകൾ എന്നതാണ്. സജിൻ ചേട്ടനുമായി എപ്പോഴും വഴക്കാണെന്നാണ് ഗോപിക പറയുന്നത്. ലൊക്കേഷനിൽ ചെന്നാൽ എന്തെങ്കിലും പറഞ്ഞ് ചൊറിഞ്ഞുകൊണ്ടിരിക്കും. സജിൻ ചേട്ടൻ മാത്രമല്ല രാജീവേട്ടനും അങ്ങനെ തന്നെ. കബനി സീരിയൽ ചെയ്യുന്ന സമയം തൊട്ടേ രാജീവേട്ടനെ പരിചയമുണ്ട്. സജിൻ ചേട്ടനുമായുള്ള അതേ വൈബ് തന്നെയാണ് രാജീവേട്ടനുമായും.

എന്നോടെന്തെങ്കിലും പറഞ്ഞാൽ ഞാനും വിട്ടുകൊടുക്കില്ല. പക്ഷേ അവരുടെ മുൻപിൽ പിടിച്ചുനിൽക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്ന് എടുത്തുപറയുകയാണ് ഗോപിക. ഗോപികയുടെ സഹോദരി കീർത്തനയും സാന്ത്വനം ലൊക്കേഷനിൽ വരാറുണ്ട്. സാന്ത്വനത്തിലെ എല്ലാവർക്കും ഗോപികയോടെന്ന പോലെ തന്നെ കാര്യമാണ് കീർത്തനയോടും. കുട്ടിക്കാലം മുതലേ അഭിനയം ശീലിച്ചവരാണ് ഗോപികയും അനിയത്തി കീർത്തനയും.

Rate this post