സാന്ത്വനത്തിൽ കണ്ണീർമഴ…ഹരിയേട്ടന് ചിരിമഴ…. ഹരിയേട്ടന്റെ തട്ടുപൊളിപ്പൻ കോമഡി കണ്ടോ?… ഞെട്ടിക്കൊണ്ട് കണ്ടോളൂ..!!! |santhwanam girish nambiar

കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. സാന്ത്വനത്തിലെ ഹരിയായെത്തുന്ന നടൻ ഗിരീഷ് നമ്പിയാർ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ഒരു താരം തന്നെയാണ്. മുൻപ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിലെ ഈ കഥാപാത്രം ഗിരീഷിന് നൽകിയ മൈലേജ്, അത് വേറൊന്ന് തന്നെയാണ്. സാന്ത്വനം വീട്ടിൽ ആവശ്യത്തിന് പക്വതയുള്ള, തീരുമാനങ്ങളെടുക്കാൻ കൃത്യമായി കഴിയുന്ന ഒരാൾ തന്നെയാണ് ഹരി.

അതുകൊണ്ട് തന്നെ ഹരിയെ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഹരി എന്ന കഥാപാത്രമായി ഏറെ മികച്ച പകർന്നാട്ടമാണ് താരം കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ് ഇപ്പോൾ ഗിരീഷ്. എത്ര തിരക്കുണ്ടെങ്കിലും ഇൻസ്റാഗ്രാമിലും മറ്റും സജീവമാകാൻ മടിക്കാത്ത ആൾ തന്നെയാണ് താരം. ഇപ്പോഴിതാ ഗിരീഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്ത പുതിയൊരു റീൽ വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

വളരെ കോമഡിയാർന്ന വേർഷനിലുള്ള ഒരു റീൽ തന്നെയാണിത്. മാത്രമല്ല ഈ വീഡിയോ കാണുന്നവരെല്ലാം ഇപ്പോൾ പൊട്ടിച്ചിരി തന്നെയാണ്. ഇത്ര ഭംഗിയാർന്ന നിലയിൽ ഗിരീഷ് കോമഡി വീഡിയോകൾ ചെയ്യുമെന്നത് കണ്ട് പ്രേക്ഷകർ ചിരിയടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഭാഗ്യജാതകം, ദത്തുപുത്രി, ചിന്താവിഷ്ടയായ സീത തുടങ്ങിയ സീരിയലുകളിൽ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഗിരീഷ് മികച്ച ഒരു അഭിനേതാവ് തന്നെ എന്നതിന് ഒരു സംശയവുമില്ല.

സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ നായകവേഷമാണ് ഗിരീഷ് അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴി മാത്രം ഗിരീഷിന് ഒത്തിരി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സിനിമയിലും ഗിരീഷ് ഉടൻ തന്നെ എത്തട്ടെ എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ഭാവിയും ഗിരീഷിൽ പ്രേക്ഷകർ കാണുന്നു എന്നതാണ് സത്യം.

Rate this post