അഞ്ജുവിന്റെ പുതപ്പ് അടിച്ചുമാറ്റി ശിവൻ😮😮😮സംഭവം കയ്യോടെ പിടികൂടി കണ്ണന്!!! നാണിച്ച് തലതാഴ്ത്തി ശിവൻ

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര കൂടിയാണ് സാന്ത്വനം. സാന്ത്വനത്തിലെ ഓരോ താരങ്ങൾക്കും ഇന്ന് ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്. സിനിമാതാരങ്ങൾക്ക് ഉള്ളതിനുമപ്പുറമാണ് സാന്ത്വനം താരങ്ങൾക്ക് ലഭിക്കുന്ന ആരാധകപിന്തുണ. സീരിയലിന്റെ ഓരോ എപ്പിസോഡുകൾക്കും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കാറാണ് പതിവ്. എപ്പിസോഡുകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രൊമോ വീഡിയോക്ക് പോലും സീരിയൽ ആരാധകർ മികച്ച സ്വകാര്യതയാണ് നൽകുന്നത്.

ഇടയ്ക്ക് സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള ഫൺ വീഡിയോകളും അഭിനേതാക്കൾ തന്നെ പുറത്തുവിടാറുണ്ട്. ആക്കൂട്ടത്തിൽ ആരാധകരിലേക്കെത്തിയ പുത്തൻ വീഡിയോയാണ് ശിവൻ അഞ്ജലിയുടെ പുതപ്പുപയോഗിച്ച് ആവി പിടിക്കുന്നത്. ആവിപിടിച്ച് കുതിർന്ന് നിൽക്കുന്ന ശിവനെ വീഡിയോയിൽ കാണാം. മുഖത്താകെ നീർകണങ്ങളുമായി നിൽക്കുന്ന ശിവേട്ടനെ കാണാൻ അൽപ്പം ഭംഗി കൂടിയോ എന്നാണ് ശിവാഞ്ജലി ആരാധകർ ചോദിക്കുന്നത്. പുതപ്പ് മോഷ്ടിച്ചത് അഞ്ജു അറിയേണ്ടെന്നും ആരാധകർ പറയുന്നുണ്ട്. ഏറെ ആരാധകരുള്ള താരജോഡിയാണ് ശിവാഞ്ജലി.

മധുരം കിനിയുന്ന പ്രണയനിമിഷങ്ങളാണ് ശിവാഞ്ജലി സീനുകൾ സമ്മാനിക്കാറുള്ളത്. സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകൾ ഏറെ ആസ്വദിക്കുന്ന പ്രേക്ഷകർക്ക് ശിവേട്ടന്റെ ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്. എന്തായാലും അഞ്ജുവിന്റെ പുതപ്പ് ശിവേട്ടൻ ഇതിനാണ് ഉപയോഗിക്കുന്നതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് ഒരു പ്രേക്ഷകന്റെ രസകരമായ കമന്റ്. കണ്ണനാണ് രസകരമായ വീഡിയോ പ്രേക്ഷകർക്കായി ഷൂട്ട് ചെയ്തിരിക്കുന്നത്.

ലൊക്കേഷനിൽ പൊതുവെ കുസൃതിപ്പയ്യനായ കഥാപാത്രമാണ് കണ്ണനായെത്തുന്ന അച്ചുവിന്റേത്. പരമ്പരയിൽ സ്വന്തമായി ഡബ്ബ് ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് കൂടിയാണ് അച്ചു. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. കുടുംബകഥയാണ് സാന്ത്വനം പറയുന്നത്. ബന്ധങ്ങളുടെ കരുത്ത് സാന്ത്വനത്തെ ശക്തമാക്കുന്നു. ശിവനായെത്തുന്നത് നടി ഷഫ്നയുടെ ഭർത്താവ് സജിൻ ആണ്. അഞ്ജലിയാകുന്നത് ഗോപിക അനിലും.