സീരിയൽ അവാർഡ് പങ്കിട്ട് കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ശിവനും അഞ്‌ജലിയും…!!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഈ പരമ്പരക്ക് ഏറെ ആരാധകരുണ്ട്. നിരവധി പരമ്പരകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കിലും ഒന്നാം സ്ഥാനത്ത് സാന്ത്വനം തന്നെ ആണ്. സാന്ത്വനം വീട്ടിലെ ശിവനേയും അഞ്ജലിയേയും കുടുംബപ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. നടന്‍ സജിന്‍ ആണ് സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവന്റെ ഭാര്യയായി വായാടി അഞ്ജലിയെ അവതരിപ്പിക്കുന്നത് ഗോപികയാണ് . ഭര്‍ത്താവിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന നല്ലൊരു ഭാര്യയാണ് അഞ്ജലി.

ആദ്യം കുറച്ച് കുറുമ്പും കലിപ്പും എല്ലാം ഉള്ള പ്രകൃതമായിരുന്നു അഞ്ജലിക്ക്. ഇരുവരും പരസ്പരം സ്നേഹിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോള്‍ ശിവനും അഞ്ജലിയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. കല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഇരുവരും പരസ്പരം സ്നേഹിക്കുന്നത്. ഗോപികയും വളരെ സപ്പോര്‍ട്ട് ഉള്ള ഒരു നടിയാണെന്ന് നിരവധി തവണ സജിൻ പറഞ്ഞിട്ടുണ്ട്. സാന്ത്വനം പരമ്പരയിലെ 4 സഹോദരങ്ങളിൽ ഒരാളാണ് ശിവൻ. ഹരി,ബാലൻ ,കണ്ണൻ, എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗിരീഷ് നമ്പ്യാർ, രാജീവ് പരമേശ്വരൻ, അച്ചു സുഗന്ധ് എന്നിവരാണ്. സാന്ത്വനം കുടുംബത്തിൽ കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും മാത്രമാണ് ഉണ്ടാകാറുള്ളത്.

ഒരു കുടുംബ സ്നേഹത്തിന്റെ കഥയാണ് യഥാർത്ഥത്തിൽ സാന്ത്വനം പ്രേക്ഷകരിലേക്ക് പങ്കുവയ്ക്കുന്നത്. ടിആർപി റേറ്റുകളിൽ ഒന്നാം സ്ഥാനത്ത് ഈ പരമ്പര ഏത്തിനിൽക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ദൃശ്യമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സീരിയൽ അവാർഡ് വാങ്ങുന്നതിനായി സജിനും ഗോപികയും എത്തിയിരിക്കുന്ന വീഡിയോ ആണിത്. സാരിയുടുത്ത് മനോഹാരിയായാണ് ചടങ്ങിലേക്ക് ഗോപിക എത്തിയിരിക്കുന്നത്.

ഗോപികയോടൊപ്പം പരമ്പരയിൽ ഹരിയുടെ ഭാര്യയായ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷാ രാജും ഉണ്ട്.കൂടാതെ ഹരി എന്ന ഗിരീഷ് നമ്പ്യാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാ രാജും അവാർഡ് വാങ്ങിക്കുന്നത് വീഡിയോയിൽ കാണാം. അതുപോലെ തന്നെ ശിവനും അഞ്ജലിയും അവാർഡ് വാങ്ങിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അവാർഡിനായി ഗോപിക കാത്തിരിക്കുന്നതും ഒരു കൊച്ചു കുട്ടിയോടൊത്ത് കളിക്കുന്നതും അവളെ മടിയിൽ ഇരുത്തുന്നതും സെൽഫി എടുക്കുന്നതും എല്ലാം വീഡിയോയിൽ ദൃശ്യമാണ്